കോയമ്പത്തൂർ വിമാനത്താവളത്തിൽ​ 1.15 കോടിയുടെ സ്വർണം പിടികൂടി

ദമ്പതികൾ പിടിയിൽ കോയമ്പത്തൂർ: ദുബൈയിൽനിന്ന്​ 2.6 കിലോ സ്വർണവുമായി കോയമ്പത്തൂർ വിമാനത്താവളത്തിലിറങ്ങിയ ദമ്പതികളെ അറസ്​റ്റ്​ ചെയ്​തതായി ഡയറക്​ടറേറ്റ്​ ഒാഫ്​ റവന്യു ഇൻറലിജൻസ് ​(ഡി.ആർ.​െഎ) അറിയിച്ചു. രണ്ടാഴ്​​ച മുമ്പാണ്​ തിരുപ്പൂർ പല്ലടം സ്വദേശികളായ ദമ്പതികൾ എയർ ഇന്ത്യ എക്​സ്​പ്രസി​ൻെറ വന്ദേഭാരത്​ മിഷൻ വിമാനത്തിൽ എത്തിയത്​. ഉൾവസ്​ത്രങ്ങളിൽ മൂന്ന്​ പാക്കറ്റുകളിലായി പേസ്​റ്റ്​ രൂപത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ഇതിന്​ 1.15 കോടി രൂപ വില കണക്കാക്കുന്നു. 14 ദിവസത്തെ ക്വാറൻറീനിൽ കഴിഞ്ഞതിന്​ ശേഷം ചൊവ്വാഴ്​ച പ്രതികളെ കസ്​റ്റഡിയിലെടുത്ത്​ കസ്​റ്റംസ്​ നിയമപ്രകാരം അറസ്​റ്റ്​ ​രേഖപ്പെടുത്തി. മാർച്ചിൽ ദുബൈയിലെത്തിയ ഇരുവരും കോവിഡ്​ വ്യാപനത്തി​ൻെറ പശ്ചാത്തലത്തിൽ ജോലിയും പണവുമില്ലാതെ കുടുങ്ങി. ഇൗ സമയത്ത്​ സ്വർണക്കടത്ത്​ സംഘത്തിൽപ്പെട്ടവർ​ താമസിക്കാൻ സ്​ഥലവും വിമാന ടിക്കറ്റും ലഭ്യമാക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.