അടിസ്ഥാന സൗകര്യവികസനത്തിന്​ ഊന്നലുമായി കാവശ്ശേരി ഗ്രാമപഞ്ചായത്ത് ബജറ്റ്

ആലത്തൂർ: കാവശ്ശേരി ഗ്രാമപഞ്ചായത്ത് 2022-23 വർഷത്തെ ബജറ്റ് അംഗീകരിച്ചു. 47,07,48,000 രൂപ വരവും 46,85,59,000 ചെലവും 21,88,800 രൂപ നീക്കിയിരുപ്പും വരുന്നതാണ് വൈസ് പ്രസിഡന്‍റ്​ ഉഷാദേവി സതീശൻ അവതരിപ്പിച്ച ബജറ്റ്. പ്രസിഡന്‍റ്​ സി. രമേഷ് കുമാർ അധ്യക്ഷത വഹിച്ചു. കൃഷി, പാർപ്പിടം, തെരുവുവിളക്ക് എന്നിവക്ക്​ മുൻഗണന നൽകുന്നതാണ് ബജറ്റ്. ഒരുവർഷംകൊണ്ട് പഞ്ചായത്തിൽ എല്ലായിടത്തും തെരുവുവിളക്ക് സ്ഥാപിക്കാനാണ് പദ്ധതി. ചുണ്ടക്കാട്, പാടൂർ എന്നിവിടങ്ങളിൽ ലിഫ്ട് ഇറിഗേഷനും തുക വകയിരുത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.