കോട്ടായി ആശുപത്രി കെട്ടിട നിർമാണം നിർത്തി

കോട്ടായി: സർക്കാർ ആശുപത്രിയുടെ പുതിയ കെട്ടിട നിർമാണം നിർത്തിവെച്ചു. പി.പി. സുമോദിന്‍റെ എം.എൽ.എ ഫണ്ടിൽനിന്ന്​ അഞ്ചുകോടി രൂപ ചെലവിലാണ്​ ആദ്യഘട്ട നിർമാണം തുടങ്ങിയത്​. കെട്ടിടത്തിന്‍റെ അടിത്തറ നിർമാണവും കഴിഞ്ഞിരുന്നു. പദ്ധതി നബാർഡ്​ പദ്ധതിയിൽ ഉൾപ്പെടുത്തിയാൽ 10 കോടിയായി വർധിപ്പിച്ചു കിട്ടുമെന്ന അറിയിപ്പിനെ തുടർന്നാണ്​ പ്രവൃത്തി നിർത്തിയത്​. പുതിയ പ്ലാൻ തയാറാക്കുന്നതിനാലാണ് പ്രവൃത്തി താൽക്കാലികമായി നിർത്തിയതെന് പഞ്ചായത്ത് പ്രസിഡന്‍റ്​ എസ്. സതീഷ് അറിയിച്ചു. അതേസമയം, നിലവിൽ സ്ഥലപരിമിതിയാൽ വീർപ്പുമുട്ടുന്ന ആശുപത്രിയിൽ പുതിയ കെട്ടിടത്തിന്‍റെ പ്രവൃത്തി മഴക്കാലത്തിന്​ മുമ്പെ തീർത്തില്ലെങ്കിൽ പ്രവർത്തനം അവതാളത്തിലാകുമെന്ന്​ നാട്ടുകാർ ചൂണ്ടിക്കാട്ടി. പടം PE- PRY - 1 യപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.