മത പ്രഭാഷണം

മതപ്രഭാഷണം ഇന്ന്​ മണ്ണാർക്കാട്: കരിമ്പ ദാറുൽ ഹസനാത്തിൽ മതപ്രഭാഷണവും അജ്മീർ ഉറൂസും ശനിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മാരായമംഗലം അബ്ദുറഹ്മാൻ ഫൈസി ഉദ്ഘാടനം ചെയ്യും. ഡോക്ടർ മുഹമ്മദ് ഫാറൂഖ് നഈമി മുഖ്യപ്രഭാഷണം നടത്തും. കെ.പി. മുഹമ്മദ് മുസ്​ലിയാർ കൊമ്പം അധ്യക്ഷനാകും. സയ്യിദ് യാസീൻ ജിഫ്​രി കല്ലടിക്കോട് പങ്കെടുക്കുമെന്ന് ഭാരവാഹികളായ ജാബിർ സഖാഫി മപ്പാട്ടുകര, ഹംസക്കുട്ടി ബാഖവി, മൊയ്‌തീൻ കുട്ടി ബാഖവി, അമാനുല്ല കിളിരാനി, അഷ്‌റഫ് എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.