മീങ്കര ഡാമിൽ ചുറ്റുവേലി തകർത്ത്​ കന്നുകാലികളെ ഇറക്കുന്നു

ലക്ഷത്തിലധികം പേർ ഉപയോഗിക്കുന്നത് മീങ്കര ശുദ്ധജലമാണ് മുതലമട: മീങ്കര ഡാമിൽ ചുറ്റുവേലി തകർത്ത്​ കന്നുകാലികളെ ഇറക്കുന്നത് തുടരുന്നു. കോടികൾ ചെലവിട്ട്​ പ്രധാന കവാടം ഉൾപ്പെടെ ചുറ്റുവേലി നിർമിച്ച ഡാമിനകത്ത് നൂറിലധികം കന്നുകാലികളെയാണ്​ മേയാൻ വിടുന്നത്​. കൊല്ലങ്കോട്, മുതലമട, എലവഞ്ചേരി പഞ്ചായത്തുകളിലുള്ള ലക്ഷത്തിലധികം പേർ ഉപയോഗിക്കുന്നത് മീങ്കര ശുദ്ധജലമാണ്. ചില ദിവസങ്ങളിൽ ഡാമിനകത്ത് 300ലധികം കന്നുകാലികൾ ഇറങ്ങുന്നതായി നാട്ടുകാർ പറയുന്നു. ഇതുമൂലം ഡാമിലെ ജലം മലിനമാകുകയാണ്​. ശുദ്ധീകരിച്ചാലും ശുദ്ധജലത്തിൽ ദുർഗന്ധം ഉണ്ടാകുന്നതായി ഇവർ ചൂണ്ടിക്കാട്ടുന്നു. ചുറ്റുവേലി തകർത്ത് ഡാമിനകത്ത് കന്നുകാലികളെ ഇറക്കുന്നവർക്കെതിരെ നടപടിയെടുക്കണമെന്നാണ് ഗുണഭോക്​താക്കളുടെ ആവശ്യം. PEW-KLGD ചുറ്റുവേലി തകർത്ത് മീങ്കര ഡാമിനകത്ത് കടത്തിയ കന്നുകാലികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.