കണ്ണന്നൂർ കടവ് പാലം പുനർനിർമ്മാണം; താൽക്കാലിക പാതയുടെ പ്രവൃത്തി തുടങ്ങി

കണ്ണന്നൂർ കടവ് പാലം പുനർനിർമാണം; താൽക്കാലിക പാതയുടെ പ്രവൃത്തി തുടങ്ങി കൊല്ലങ്കോട്: പല്ലശ്ശനക്കാരുടെ യാത്രാപ്രശ്നം പരിഹരിക്കുന്നതിന്​ കണ്ണന്നൂർ കടവ് പാലത്തിന്​ സമാന്തരമായുള്ള താൽക്കാലിക പാലത്തിന്‍റെ നിർമാണം തുടങ്ങി. ഗായത്രി പുഴക്കു കുറുകെയുള്ള, കാലപ്പഴക്കം മൂലം തകരാറിലായ കണ്ണന്നൂർ കടവ് പാലം റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തിയാണ് പുനർനിർമിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് നബാർഡിന്‍റെ സാമ്പത്തിക സഹായത്തോടെ 4.77 കോടി രൂപ ചെലവിലാണ് പുതിയ പാലം നിർമിക്കുന്നത്. കൊല്ലങ്കോട് കോവിലകം മൊക്ക് മുതൽ കുനിശ്ശേരി വരെയുള്ള പ്രധാന റോഡിൽ ഗായത്രി പുഴക്ക് കുറുകെയുള്ള കാലഹരണപ്പെട്ട പാലത്തിനു പകരമാണ് പുതിയ പാലം വരുന്നത്. ബ്രിട്ടീഷുകാരുടെ കാലത്ത് അന്നത്തെ നിർമാണ രീതിക്കനുസരിച്ചായിരുന്നു പാലം നിർമിച്ചത്. പഴയ പാലം പണിക്കായി പൊളിക്കുന്നതോടെ പല്ലശ്ശന കൂടല്ലൂർ പല്ലാവൂർ പ്രദേശക്കാർക്ക് കൊല്ലങ്കോട് എത്തിച്ചേരണമെങ്കിൽ വിത്തനശ്ശേരി വഴിയോ കരിപ്പോട് വഴിയോ കിലോമീറ്ററോളം സഞ്ചരിക്കണം. താൽക്കാലിക റോഡ് നിർമിക്കാത്തതിനെതിരെ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർക്കും മന്ത്രിക്കും നാട്ടുകാർ പരാതി നൽകിയിരുന്നു. ജനകീയ സമരങ്ങളെ തുടർന്ന് ജനപ്രതിനിധികളുടെ യോഗത്തിലൂടെയാണ് കരാറുകാരനെ കൊണ്ട് താൽക്കാലിക പാലം നിർമിക്കാൻ ധാരണയായത്. താൽക്കാലിക റോഡിന്​ വേണ്ടി പുഴയിൽ സ്ഥാപിക്കാനാവശ്യമായ പൈപ്പുകൾ നെല്ലിയാമ്പതി കുണ്ടറ ചോലയിൽനിന്നും പോത്തുണ്ടി, മുതലമട ഭാഗങ്ങളിൽനിന്നും എത്തിച്ചു. PEW-KLGD കണ്ണന്നൂർ കടവ് പാലം പുനർനിർമാണത്തിനായി പൊളിക്കുമ്പോളുണ്ടാകുന്ന യാത്രാക്ലേശത്തിന്​ പരിഹാരമായി നിർമിക്കുന്ന താൽക്കാലിക മൺപാതയുടെ നിർമാണം പുരോഗമിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.