സന്നിധാനത്തെ പാചകപ്പുരയിൽ കൊല്ലങ്കോട്ടുകാരുടെ രുചിക്കുട്ട്

സന്നിധാനത്തെ പാചകപ്പുരയിൽ കൊല്ലങ്കോട്ടുകാരുടെ രുചിക്കൂട്ട് കൊല്ലങ്കോട്: അയ്യപ്പസേവാസംഘത്തിന്‍റെ പാചകപ്പുരയിൽ നിന്നും ഉയരുന്ന ഭക്ഷണത്തിന്‍റെ വാസനയും രുചിയും അറിയാത്ത അയ്യപ്പഭക്തരുണ്ടാവില്ല. ശബരിമലസന്നിധാനത്തിൽ ദിനംപ്രതി എത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തൻമാർക്ക് 13 വർഷമായി പരിചയമുള്ള രുചിയാണ്​ ഈ കൊല്ലങ്കോട് സ്വദേശികളുടേത്​. പരമേശ്വരൻ ഊട്ടറ, ശിവദാസൻ ഊട്ടറ, രാജീവ് ഊട്ടറ എന്നിവരാണ് സന്നിധാനത്ത്​ വിഭവസമൃദ്ധമായ ഭക്ഷണങ്ങൾ വിളമ്പുന്നത്. പുലർച്ചെ മൂന്നിന്​ എഴുന്നേറ്റ് പാചകപ്പുരയിലേക്ക് കടന്നാൽ പിന്നെ രാത്രി ഹരിവരാസനം പാടി നട അടക്കുന്നതു വരെ തുടരുന്ന നോൺ സ്റ്റോപ്പ് തിരക്കാണെന്ന്​ സംഘാംഗങ്ങൾ പറയുന്നു. രാവിലെ ഏഴിന്​ പ്രഭാതഭക്ഷണം വിളമ്പണം. ഉപ്പുമാവും ഇഡ്ഡലിയും ചില ദിവസങ്ങളിൽ പൊങ്കലും ഉണ്ടാവും. കൂടെ സാമ്പാറും ചട്ണിയും. പന്ത്രണ്ടോടെ ഉച്ചഭക്ഷണ വിതരണം തുടങ്ങും. ഊണിലേക്ക് സാമ്പാർ, രസം, ഒരു ഉപ്പേരിയും ഉറപ്പായുണ്ടാവും. ചില ദിവസങ്ങളിൽ പായസവും കേസരിയും മധുരമായി ഒപ്പമുണ്ടാകും. ഉച്ചഭക്ഷണവിതരണം നാലുവരെ നീളും. പിന്നീട് വൈകീട്ട് ഏഴ് മുതൽ ഉപ്പുമാവോ കഞ്ഞിയോ തയാറാകും. ഇതിലേക്ക് അച്ചാറും സാമ്പാറും കഞ്ഞിയിലേക്ക് പയറുമുണ്ടാകും. വൈകുന്നേരത്തെ ഭക്ഷണം രാത്രി പതിനൊന്ന് വരെ നീളും. നിരവധി ഭക്തരുടെ അകമഴിഞ്ഞ സഹകരണത്തിൽ സൗജന്യമായാണ് ഇവയെല്ലാം നൽകുന്നതെന്ന്​ ഇവർ പറയുന്നു. പരമേശ്വരനും ശിവദാസനും രാജീവിനുമൊപ്പം സഹായികളായി സേവാ സംഘത്തിന്‍റെ ഗോവ, കർണാടക, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ള അയ്യപ്പഭക്തരും എത്താറുണ്ട്. പതിമൂന്ന് വർഷമായി കൊല്ലങ്കോട്ടുകാരുടെ കൈപ്പുണ്യത്തിന്‍റെ രുചി അറിഞ്ഞവരുടെ ലിസ്റ്റിൽ സാധാരണക്കാർ മുതൽ വി.വി.ഐ.പികൾ വരെയുണ്ട്. PEW-KLGD കൊല്ലങ്കോട് സ്വദേശികൾ ശബരിമല സന്നിധാനത്തിലെ അയ്യപ്പസേവാസംഘം പാചകപ്പുരയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.