ആലത്തൂർ താലൂക്ക്​ ആശുപത്രിയിൽ എൻഡോസ്കോപ്പി യൂനിറ്റിന്​ വീണ്ടും ശ്രമം

ആലത്തൂർ: താലൂക്ക്​ ആശുപത്രിയിൽ പുതുതായി സർജൻ എത്തിയതോടെ വർഷങ്ങൾക്ക്​ മുമ്പ് ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച എൻഡോസ്കോപ്പി യൂനിറ്റ് പ്രവർത്തനസജ്ജമാക്കാൻ ശ്രമം. 2009 ഒക്ടോബർ 10നാണ് ആശുപത്രിയിൽ എൻഡോസ്കോപ്പി യൂനിറ്റ് ആരംഭിച്ചത്. ഫിസിഷ്യൻ അദ്ദേഹത്തി​ൻെറ രോഗികളെ മാത്രം പരിശോധിക്കുന്ന തരത്തിലായിരുന്നു അന്ന് പ്രവർത്തിച്ചത്. എന്നാൽ, മാസങ്ങൾക്കകം ആ ഡോക്ടർക്ക്​ സ്ഥലംമാറ്റം കിട്ടിയതോടെ കേന്ദ്രത്തി​ൻെറ പ്രവർത്തനം നിലക്കുകയായിരുന്നു. പുതിയ ഡോക്​ടർ എത്തിയതോടെ ഉപകരണങ്ങൾ പ്രവർത്തനസജ്ജമാക്കാമെന്നും കേന്ദ്രം പൊതുജനങ്ങൾക്കായി തുറക്കാമെന്നുമുള്ള പ്രതീക്ഷയിലാണ്​ അധികൃതർ. സർജൻ തിരിച്ചെത്തി ആലത്തൂർ: വർഷങ്ങളായി വർക്കിങ്​ അറേഞ്ച്​മൻെറിലായിരുന്ന ജില്ല സർജൻ ആലത്തൂർ താലൂക്ക്​ ആശുപത്രിയിൽ തിരിച്ചെത്തി. 2015 മുതലാണ്​ ജനറൽ സർജ​ൻെറ സേവനം മുടങ്ങിയത്​. ഇതിനെതിരെ പലതവണ നാട്ടുകാർ പ്രതിഷേധവുമായി എത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.