ജില്ലയില്‍ നെല്ല്​ സംഭരണം തുടങ്ങി

വടക്കഞ്ചേരി: ജില്ലയില്‍ നെല്ല്​ സംഭരണം ആരംഭിച്ചു. വടക്കഞ്ചേരി പഞ്ചായത്തിലെ കുറുവായ്, കണ്ണമ്പ്ര പഞ്ചായത്തിലെ കാരപ്പൊറ്റ പാടശേഖരങ്ങളില്‍ നിന്നാണ് സപ്ലൈകോ ബുധനാഴ്ച നെല്ല്​ സംഭരിച്ചത്. ഈ പാടശേഖരങ്ങളിലെ 28 ഹെക്ടറിലുള്ള മുഴുവന്‍ നെല്ലും സംഭരിക്കുമെന്ന് ആലത്തൂര്‍, ചിറ്റൂര്‍ താലൂക്കുകളുടെ ചുമതലയുള്ള പാഡി മാര്‍ക്കറ്റിങ്​ ഓഫിസര്‍ സി. മുകുന്ദകുമാര്‍ അറിയിച്ചു. നെല്ല്​ സംഭരണത്തി​ൻെറ ഉദ്ഘാടനം കെ.ഡി. പ്രസേനന്‍ എം.എല്‍.എ നിര്‍വഹിച്ചു. രജിസ്​റ്റര്‍ ചെയ്തത് 42,656 കര്‍ഷകര്‍ ജില്ലയില്‍ ഇതുവരെ 42,656 കര്‍ഷകര്‍ സപ്ലൈകോയില്‍ രജിസ്​റ്റര്‍ ചെയ്തിട്ടുണ്ട്. ആലത്തൂര്‍ താലൂക്കിലാണ് ഏറ്റവും കൂടുതല്‍ പേര്‍ രജിസ്​റ്റര്‍ ചെയ്തത് -17,945. ചിറ്റൂരില്‍ 13,937, പാലക്കാട് 9597, ഒറ്റപ്പാലം 830, പട്ടാമ്പി 341, മണ്ണാര്‍ക്കാട് ആറ് എന്നിങ്ങനെയാണ് താലൂക്ക് തിരിച്ചുള്ള കണക്കുകള്‍. (പടം. p3 supplyco. കണ്ണമ്പ്ര കാരപ്പൊറ്റയില്‍ നടന്ന നെല്ല് സംഭരണം കെ.ഡി. പ്രസേനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.