പാലക്കാട്: െറയിൽവേ കരാർ തൊഴിലാളികളുടെ ജോലി നിഷേധിക്കുന്നത് അവസാനിപ്പിക്കുക, സേവന-വേതന കരാർ പുതുക്കി നിശ്ചയിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ച് െറയിൽവേ കൺസ്ട്രക്ഷൻ ലേബർ യൂനിയൻ പ്രതിഷേധ സമരം നടത്തി. െറയിൽവേ ഡിവിഷൻ ഓഫിസിനു മുന്നിൽ സംസ്ഥാന പ്രസിഡൻറ് ടി.കെ. അച്യുതൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ ജില്ല കമ്മിറ്റി അംഗം രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. യൂനിറ്റ് സെക്രട്ടറി ഭാസ്കരൻ സ്വാഗതവും ശിവൻ നന്ദിയും പറഞ്ഞു. കഞ്ചിക്കോട് െറയിൽവേ സ്റ്റേഷനു മുന്നിൽ ഡി.ആർ.ഇ.യു വൈസ് പ്രസിഡൻറ് കെ. ഹരിദാസ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് കുമാരൻ അധ്യക്ഷത വഹിച്ചു. പറളി െറയിൽവേ സ്റ്റേഷനുമുന്നിൽ സി.ഐ.ടി.യു ജില്ല ജോയൻറ് സെക്രട്ടറി എം. ഹരിദാസ് ഉദ്ഘാടനം ചെയ്തു. യൂനിയൻ ജില്ല കമ്മിറ്റി അംഗം കെ.കെ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഒറ്റപ്പാലം െറയിൽവേ സ്റ്റേഷനു മുന്നിൽ സി.ഐ.ടി.യു ജില്ല ജോയൻറ് സെക്രട്ടറി കെ. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. സുന്ദരൻ അധ്യക്ഷത വഹിച്ചു. ഷൊർണൂർ െറയിൽവേ സ്റ്റേഷനുമുന്നിൽ ഡി.ആർ.ഇ.യു ജോയൻറ് ജനറൽ സെക്രട്ടറി ആർ.ജി. പിള്ള ഉദ്ഘാടനം ചെയ്തു. യൂനിയൻ യൂനിറ്റ് സെക്രട്ടറി ശിവകുമാർ അധ്യക്ഷത വഹിച്ചു. (പടം. pew railway. െറയിൽവേ കൺസ്ട്രക്ഷൻ ലേബർ യൂനിയൻ ഡിവിഷൻ ഓഫിസിനുമുന്നിൽ നടത്തിയ ധർണ യൂനിയൻ സംസ്ഥാന പ്രസിഡൻറ് ടി.കെ. അച്യുതൻ ഉദ്ഘാടനം ചെയ്യുന്നു)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.