ആലത്തൂർ: എല്ലാ റൗണ്ടിലും എൽ.ഡി.എഫ് മുന്നിൽ

ആലത്തൂർ: അസംബ്ലി നിയോജക മണ്ഡലത്തിൽ വോട്ടെണ്ണൽ 12 റൗണ്ട് ആയാണ് നടന്നത്. ഇതിൽ തുടക്കം മുതൽ അവസാനം വരെ ഓരോ റൗണ്ടിലും എൽ.ഡി.എഫിലെ കെ.ഡി. പ്രസേനനാണ് മുന്നിട്ട് നിന്നത്. നാലാം റൗണ്ടിലെ 1132 വോട്ടാണ് കുറവ്. മുന്നാം റൗണ്ടിലെ 3553 വോട്ടായിരുന്നു കൂടുതൽ. തപാൽ വോട്ടിലും മുന്നിൽ എൽ.ഡി.എഫ് തന്നെ. 1706 വോട്ടാണ് അവർക്ക് ലഭിച്ചത്. യു.ഡി.എഫിലെ പാളയം പ്രദീപിന് 773ഉം ബി.ജെ.പിയിലെ പ്രശാന്ത് ശിവന് 234 വോട്ടുകളുമാണ് ലഭിച്ചത്. ആലത്തൂർ അസംബ്ലി മണ്ഡലത്തി​ൻെറ ചരിത്രത്തിൽ 2019ലെ പാർലമൻെറ്​ തെരഞ്ഞെടുപ്പിൽ മാത്രമായിരുന്നു യു.ഡി.എഫ് കാര്യമായി ലീഡ് ചെയ്തത്. അന്നത്തെ ലീഡ് 22,713 വോട്ടായിരുന്നു. 1991ൽ മണ്ഡലത്തിൽ യു.ഡി.എഫ് വിജയിച്ചെങ്കിലും ഭൂരിപക്ഷം 338 വോട്ട് മാത്രമായിരുന്നു. അതിന് ശേഷം 1996 ലും 2001ലും നടന്ന രണ്ടു തെരഞ്ഞെടുപ്പിലും പന്ത്രണ്ടായിത്തിലധികം വോട്ടുകളാണ് എൽ.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചതെങ്കിൽ 2006ൽ എം. ചന്ദ്രൻ നേടിയ 47,671 വോട്ടി​ൻെറ ലീഡ് റെ​േക്കാഡായിരുന്നു. അടുത്ത തെരഞ്ഞെടുപ്പിൽ അത് 24,741 ആയി താഴ്ന്നെങ്കിലും 2016ൽ കെ.ഡി. പ്രസേനൻ 36,060 ആയി ഉയർത്തി. ഇപ്പോൾ അൽപം താഴ്​ന്ന്​ 34,118 ആയെങ്കിലും വലിയ മാറ്റം സംഭവിച്ചിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.