സയന്‍സ്‌ ഇൻസ്​റ്റിറ്റ്യൂട്ട്‌ സ്‌കോളര്‍ഷിപ്പ്‌ പരീക്ഷക്ക്‌ അപേക്ഷ ക്ഷണിച്ചു

മഞ്ചേരി: സയന്‍സ്‌ ഇൻസ്​റ്റിറ്റ്യൂട്ട്‌ പത്താം ക്ലാസ് വിദ്യാഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്‌ പരീക്ഷക്ക്‌ അപേക്ഷ ക്ഷണിച്ചു. 2021-23 പ്ലസ്​ടു ഇൻറഗ്രേറ്റഡ്‌ ബാച്ചിലേക്കുള്ള സെലക്ഷന്‍ ടെസ്​റ്റ്​ കൂടിയാണിത്​. തെരഞ്ഞെടുക്കപ്പെടുന്നവർക്ക്​ പ്ലസ്‌ടു പഠനത്തോടൊപ്പം എയിംസ്‌, ജീപ്മര്‍, ഉള്‍പ്പെടെയുള്ള മെഡിക്കല്‍ എൻട്രൻസ്​ പരീക്ഷക്കും IIT - JEE, NIT, IIIST, ISER തുടങ്ങിയ എൻജിനീയറിങ്​ എന്‍ട്രന്‍സ്‌ പരീക്ഷകള്‍ക്കുമുള്ള പരിശീലനവും നൽകും. ഉയര്‍ന്ന റാങ്കുകള്‍ നേടുന്ന വിദ്യാർഥികള്‍ക്ക്‌ കാഷ്‌ അവാര്‍ഡും ഫീസിളവുമുണ്ട്​. www.scienceinstitute.in വെബ്‌ സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. അവസാന തിയതി ജനുവരി 5. 100 രൂപയാണ്‌ അപേക്ഷ ഫീസ്‌. വിവരങ്ങള്‍ക്ക്‌ 9072100500 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.