പുതുനഗരത്തോടുള്ള റെയിൽവേ അവഗണന: പ്രതിഷേധം ശക്തം

കൊല്ലങ്കോട്: പുതുനഗരം റെയിൽവേ സ്​റ്റേഷനിൽ അമൃത എക്സ്പ്രസ് ട്രെയിനിന്​ സ​്​റ്റോപ്​ അനുവദിക്കണമെന്ന് നാട്ടുകാർ. ലോക്ഡൗണിനുശേഷം 23 മുതൽ അമൃത സർവിസ് പുനരാരംഭിച്ചെങ്കിലും പുതുനഗരത്ത് സ​്​റ്റോപ് ഇല്ലാത്തത് തീർഥാടകർക്കും രോഗികൾക്കും ദുരിതമായി. തിരുവനന്തപുരം ആർ.സി.സിയിലേക്ക് പോകുന്ന രോഗികൾക്കും നഗൂർ, ഏർവാടി, വേളാങ്കണ്ണി, പഴനി എന്നിവിടങ്ങളിലേക്കുള്ള തീർഥാടകർക്കും ഗുണകരമാകുന്ന ട്രെയിൻ​ പുതുനഗരത്ത് നിർത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിലവിൽ സ്പെഷൽ ട്രെയിനായി സർവിസ് നടത്തുന്ന അമൃതക്ക് കൊല്ലങ്കോട്ട്​ സ​്​റ്റോപ് അനുവദിച്ചെങ്കിലും പുതുനഗരത്തെ അവഗണിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് പുതുനഗരം റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡൻറ്​ എ.വി. ജലീൽ പറഞ്ഞു. പാലക്കാട്-പൊള്ളാച്ചി പാസഞ്ചർ രാവിലെയും വൈകുന്നേരങ്ങളിലുമായി നാലുതവണ സർവിസ് നടത്താൻ നടപടി വേണമെന്ന ആവശ്യം നടപ്പായില്ലെന്ന് റെയിൽ-ബസ് പാസഞ്ചർ അസോസിയേഷൻ പ്രസിഡൻറ് ഏറാട്ടിൽ മുരുകൻ പറഞ്ഞു. റെയിൽവേ അധികൃതർ ജനകീയ സമരങ്ങളെ അവഗണിച്ചതിനാൽ വീണ്ടും സമരത്തിലിറങ്ങുമെന്ന് നാട്ടുകാർ മുന്നറിയിപ്പ്​ നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.