ലോറി തകരാറിൽ; ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു

വടക്കഞ്ചേരി: കുതിരാൻ ക്ഷേത്രത്തിന്​ സമീപം ലോഡ് കയറ്റി തൃശൂർ ഭാഗത്തേക്ക് പോയിരുന്ന ലോറി കേട് വന്ന് മൂന്ന് മണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ശനിയാഴ്​ച വൈകീട്ട്​ നാലോടെയാണ് ലോറി കേടായത്. ഇതേ തുടർന്ന് ഇരുഭാഗത്തും വാഹനങ്ങൾ നിറഞ്ഞ്​ കുരുക്ക് മുറുകി. പിന്നീട് ഹൈവേ പൊലീസ് എത്തി വാഹനങ്ങൾ ഒറ്റവരിയാക്കി വിട്ടാണ് കുരുക്കിന് പരിഹാരം കണ്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.