കാഞ്ഞിരപ്പള്ളിയിൽ സി.പി.എം അഴിഞ്ഞാട്ടം; ഇസ്​ലാമിക് സെൻററിനുനേരെ ആക്രമണം

കാഞ്ഞിരപ്പള്ളിയിൽ സി.പി.എം അഴിഞ്ഞാട്ടം; ഇസ്​ലാമിക് സൻെററിനുനേരെ ആക്രമണം കാഞ്ഞിരപ്പള്ളി: തെരഞ്ഞെടുപ്പിനുശേഷം കാഞ്ഞിരപ്പള്ളിയിൽ സി.പി.എം പ്രവർത്തകർ അഴിഞ്ഞാടി. കാഞ്ഞിരപ്പള്ളി ഇസ്​ലാമിക് സൻെററിനുനേരെ ആക്രമണം നടത്തിയ സംഘം, വെൽഫെയർ പാർട്ടി നേതാക്കളെ ബന്ദികളാക്കി. തെരഞ്ഞെടുപ്പിൽ പരാജയം ഉറപ്പിച്ച സി.പി.എം ഗുണ്ടകൾ ഇടതുസ്ഥാനാർഥിയുടെ നേതൃത്വത്തിൽ ഇസ്​ലാമിക്​ സൻെറർ വളഞ്ഞ് അക്രമം അഴിച്ചുവിടുകയായിരു​െന്നന്ന്​ വെൽഫെയർ പാർട്ടി പ്രവർത്തകർ ആരോപിച്ചു. വൈകീട്ട് ഏഴോടെ പഞ്ചായത്തിലെ ഒമ്പതാം​ വാർഡ് സി.പി.എം സ്ഥാനാർഥി അൻഷാദി​ൻെറ നേതൃത്വത്തിൽ ആയുധങ്ങളുമായി നൂറോളം പ്രവർത്തകരെത്തി സൻെറർ വളയുകയായിരുന്നു. വെൽഫെയർ പാർട്ടി മണ്ഡലം കമ്മിറ്റി അംഗം നൗഷാദ് ചെരിപുറം, ഷാജഹാൻ, ഫ്രറ്റേണിറ്റി സംസ്ഥാന കൺവീനർ യാസിം ഷാജി എന്നിവരെ സംഘം മർദിച്ചു. സൻെററിൽ തെരഞ്ഞെടുപ്പ് അവലോകനം ചെയ്യുകയായിരുന്ന വെൽഫെയർ പാർട്ടി സംസ്ഥാന ട്രഷറർ അബ്​ദുൽ ഹക്കീം, ജില്ല ഭാരവാഹികളായ പി.എ. നിസാം, നിസാർ അഹമ്മദ് എന്നിവരെ രണ്ട​ുമണിക്കൂറോളം ഇവർ പുറത്തുവിടാതെ ബന്ദികളാക്കി. സൻെററിനോട്​ ചേർന്ന പള്ളിയിൽ നമസ്കരിക്കാൻ കയറിയവരെ പുറത്തുവിടാതെ പൂട്ടിയിട്ടു. കാഞ്ഞിരപ്പള്ളി സി.ഐയെ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. മണിക്കൂറുകൾക്കുശേഷമാണ് പൊലീസെത്തി സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകരെ നീക്കിയത്. മർദനത്തിൽ പരിക്കേറ്റ നൗഷാദ്, യാസിം ഷാജി എന്നിവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ​ ​ഗ്രാമപഞ്ചായത്തിലെ രണ്ട്​ വാർഡിൽ ഫെൽഫെയർ പാർട്ടി വിജയം ഉറപ്പിച്ചതാണ് അക്രമത്തിന് കാരണമായതെന്ന് നേതാക്കൾ ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.