കർഷക അറസ്​റ്റിൽ വിവിധ സംഘടനകൾ പ്രതിഷേധിച്ചു

പാലക്കാട്: രാജ്യത്തെ കർഷക സംഘടനകൾ ആരംഭിച്ച പ്രക്ഷോഭത്തെ അമർച്ച ചെയ്യാൻ ശ്രമിക്കുകയും കർഷക നേതാക്കളെ അറസ്​റ്റ്​ ചെയ്ത് തടങ്കലിൽ വെക്കുകയും ചെയ്യുന്ന കേന്ദ്രസർക്കാർ നടപടിയിൽ ദേശീയ കർഷക സമാജം ജില്ല യോഗം പ്രതിഷേധിച്ചു. പ്രസിഡൻറ് കെ.എ. പ്രഭാകരൻ മാസ്​റ്റർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുതലാംതോട് മണി, വി. വിജയരാഘവൻ, സി.കെ. രാമദാസ്, ദേവൻ ചെറാപ്പൊറ്റ, സി.എൽ. ഭഗവൽദാസ്, എസ്. സുരേഷ് എന്നിവർ സംസാരിച്ചു. സർക്കാർ നടപടിയിൽ രാഷ്​ട്രീയ കിസാൻ മഹാസംഘ് ജില്ല കമ്മിറ്റിയും പ്രതിഷേധിച്ചു. സജീഷ് കുത്തനൂർ അധ്യക്ഷത വഹിച്ചു. കെ.ആർ. ഹിമേഷ്, വി.പി. നിജാമുദ്ദീൻ, വേലായുധൻ, രഘുനാഥ്, ശശികുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.