എ.വി. ഗോപിനാഥ് മത്സരിക്കും; പെരിങ്ങോട്ടുകുറുശ്ശിയിൽ അനിശ്ചിതത്വം നീങ്ങി

പെരിങ്ങോട്ടുകുറുശ്ശി: പഞ്ചായത്തിലെ 15 വാർഡുകളിലേക്കും യു.ഡി.എഫ് സ്ഥാനാർഥികളെ നിശ്ചയിച്ച് ദിവസങ്ങളായിട്ടും ആറാം വാർഡ്​ സ്​ഥാനാർഥിയില്ലാതെ അനിശ്ചിതത്വത്തിലായതിന് പരിഹാരം. പ്രമുഖ കോൺഗ്രസ്​ നേതാവും മുൻ എം.എൽ.എയും 25 വർഷം പഞ്ചായത്ത് പ്രസിഡൻറുമായിരുന്ന എ.വി. ഗോപിനാഥ് ആറാം വാർഡ് മണിയമ്പാറയിൽ മത്സരിക്കാൻ തീരുമാനിച്ചു. മുൻ ഡി.സി.സി പ്രസിഡൻറ്​ കൂടിയാണ്​ ഇദ്ദേഹം. 2015ൽ അഞ്ചാം വാർഡായ പെരുവലയിൽ ജയിച്ചാണ് പ്രസിഡൻറായത്. ഇൗ വാർഡ് വനിതാ സംവരണമായതിനാലാണ് ആറാം വാർഡിൽ മത്സരിക്കുന്നത്. ബുധനാഴ്ചവരെ മത്സരിക്കുന്നില്ലെന്നാണ് പറഞ്ഞിരുന്നത്. വൈകീട്ടോടെയാണ് സമ്മതമറിയിച്ചത്. വ്യാഴാഴ്ച പത്രിക സമർപ്പിക്കും. ഇത്തവണ പഞ്ചായത്ത് പ്രസിഡൻറ്​ പദവി വനിതാ സംവരണമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.