കാലഘട്ടത്തി​െൻറ ആവശ്യം മനസ്സിലാക്കി പ്രബോധനം നടത്തുക -ജിഫ്‌രി തങ്ങള്‍

കാലഘട്ടത്തി​ൻെറ ആവശ്യം മനസ്സിലാക്കി പ്രബോധനം നടത്തുക -ജിഫ്‌രി തങ്ങള്‍ മലപ്പുറം: പണ്ഡിതന്മാര്‍ കാലഘട്ടത്തി​ൻെറ ആവശ്യം മനസ്സിലാക്കി പ്രബോധനം നടത്തണമെന്ന് സമസ്ത പ്രസിഡൻറ്​ മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍. സമസ്ത കേരള ലത്വീഫീസ് അസോസിയേഷന്‍ സംസ്ഥാന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐഡൻറിറ്റി കാര്‍ഡ് വിതരണവും ജിഫ്‌രി തങ്ങള്‍ നിര്‍വഹിച്ചു. സുലൈമാൻ ലത്വീഫി അധ്യക്ഷത വഹിച്ചു. സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, എം.ടി. അബ്​ദുല്ല മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, അബ്​ദുസ്സമദ് പൂക്കോട്ടൂര്‍, അത്തിപ്പറ്റ അബ്​ദുല്‍ വാഹിദ് ലത്വീഫി, മുസ്തഫ ലത്വീഫി തൊടീക്കളം, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, അബ്​ദുല്‍ മജീദ് ലത്വീഫി എടക്കര, സൈനുദ്ദീന്‍ ലത്വീഫി വെള്ളിമുറ്റം, ഹംസ ലത്വീഫി പനയൂര്‍ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.