ഷൊർണൂർ നഗരസഭ................എം.ആർ. മുരളിയെ ഉൾപ്പെടുത്താൻ നിർ​ദേശിക്കില്ലെന്ന്​ സി.പി.എം ജില്ല സെക്ര​േട്ടറിയറ്റ്​

എം.ആർ. മുരളിയെ ഉൾപ്പെടുത്താൻ നിർ​ദേശിക്കില്ലെന്ന്​ സി.പി.എം ജില്ല സെക്ര​േട്ടറിയറ്റ്​ പാലക്കാട്​: ഷൊർണൂർ നഗരസഭ സ്ഥാനാർഥിപ്പട്ടികയിൽ എം.ആർ. മുരളിയെ ഉൾപ്പെടുത്താൻ ഏരിയ കമ്മിറ്റിക്ക്​ നിർദേശം നൽകേണ്ടതില്ലെന്ന്​ സി.പി.എം ജില്ല സെ​ക്ര​േട്ടറിയറ്റ്​ തീരുമാനിച്ചു. ഏരിയ കമ്മിറ്റിതന്നെ ഇക്കാര്യം തീരുമാനിക്ക​െട്ടയെന്നും ജില്ല ഘടകത്തിൽ​ തീരുമാനമെടുക്കേണ്ടതില്ലെന്നും സെക്ര​േട്ടറിയറ്റ്​ അഭിപ്രായപ്പെട്ടു. സ്ഥാനാർഥിനിർണയവുമായി ബന്ധപ്പെട്ട്​ ഏരിയ കമ്മിറ്റിയിൽ ശക്തമായ വിഭാഗീയ പ്രവർത്തനം നടന്നിട്ടുണ്ട്​. ഏരിയ കമ്മിറ്റി സമർപ്പിച്ച പട്ടികയിൽ വിജയസാധ്യതയില്ലാത്തവരുമുണ്ട്​. സ്ഥാനാർഥികളുടെ വിജയസാധ്യത കണക്കിലെടുക്കണം. എം.ആർ. മുരളിയെ ഉൾപ്പെടുത്ത​ണമോ ​വേ​ണ്ടയോ എന്ന്​ ഏരിയ കമ്മിറ്റിക്ക്​ തീരുമാനിക്കാമെന്നും സെക്ര​േട്ടറിയറ്റ്​ അഭിപ്രായപ്പെട്ടു. നേരത്തെ പട്ടിക പുനഃപരിശോധിക്കണമെന്ന്​ ജില്ല കമ്മിറ്റി നിർദേശം നൽകിയെങ്കിലും ഏരിയ കമ്മിറ്റി തയാറായിരുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.