കുടിവെള്ള പദ്ധതിക്ക് ഭൂമി വിട്ടുനൽകി

മണ്ണൂർ: മണ്ണൂരിലെ കമ്പനി പടിതിരിക്കാലി ഭാഗത്ത് കുടിവെള്ള പദ്ധതിക്കായി ആവശ്യമായ ഭൂമി കൈമാറി ജീവകാരുണ്യ പ്രവർത്തകർ. എൻ.എം. ജാഫർ, എൻ.എം. അബ്ബാസ് എന്നിവരാണ് പദ്ധതിക്കായി ഭൂമി സൗജന്യമായി വിട്ടുനൽകിയത്. രേഖകൾ പഞ്ചായത്ത് പ്രസിഡൻറിന് കൈമാറി. പദ്ധതിക്കായി അഞ്ചുലക്ഷം രൂപ പഞ്ചായത്ത് അനുവദിച്ചു. എസ്.ജെ.എൻ. നജീബ് അധ്യക്ഷത വഹിച്ചു. pew documents മണ്ണൂരിൽ കുടിവെള്ള പദ്ധതിക്ക് വിട്ടുനൽകിയ ഭൂമിയുടെ രേഖകൾ പഞ്ചായത്ത് അധികൃതർക്ക് കൈമാറുന്നു ----------------------------------------------- സി.ഐ.ടി.യു വാർഷികം പത്തിരിപ്പാല: സി.ഐ.ടി.യു രൂപവത്​കരണത്തി​ൻെറ 50ാം വാർഷികം മണ്ണൂർ പഞ്ചായത്ത് കോഓഡിനേഷൻ കമ്മിറ്റിയുടെ (സി.ഐ.ടി.യു) നേതൃത്വത്തിൽ 17 കേന്ദ്രങ്ങളിൽ നടത്തി. ജില്ല സെക്രട്ടറി എം. ഹംസ ഉദ്​ഘാടനം ചെയ്തു. എം.കെ. മനോജ് അധ്യക്ഷത വഹിച്ചു. ---------------------------------------- ആദരിച്ചു മണ്ണൂർ: ഗ്രാമപഞ്ചായത്ത്​ ഓഫിസിലെ ജീവനക്കാരെയും വിവിധ ഉദ്യോഗസ്ഥരെയും മാധ്യമപ്രവർത്തകരെയും മണ്ണൂർ പഞ്ചായത്ത് ഭരണസമിതി ആദരിച്ചു. പഞ്ചായത്ത് പ്രസിഡൻറ്​ ഒ.വി. സ്വാമിനാഥൻ ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.