കോവിഡ്: തച്ചമ്പാറയിൽ നിയന്ത്രണം കർശനമാക്കും

കല്ലടിക്കോട്: തച്ചമ്പാറയിൽ കോവിഡ് പ്രതിരോധ പ്രവർത്തനം ശക്തമാക്കാൻ തീരുമാനിച്ചതായി പഞ്ചായത്ത് സെക്രട്ടറി ഗിരിപ്രസാദ്, സെക്ടർ മജിസ്ട്രേറ്റ് ഷഫീഖ് റഹ്മാൻ എന്നിവർ അറിയിച്ചു. ശനിയാഴ്ച മുതൽ നിയമം ലംഘിക്കുന്നവരിൽനിന്ന്​ പിഴ ഈടാക്കും. വ്യാപാരസ്ഥാപനങ്ങൾ നിയമം ലംഘിച്ചാൽ 10,000 രൂപയും മാസ്ക് ധരിക്കാത്തവർക്ക് 200 രൂപയും പിഴ ചുമത്തും. പതിനൊന്നാം വാർഡിൽ ഒരുവീട്ടിൽ നടന്ന വിവാഹ സൽക്കാരവുമായി ബന്ധപ്പെട്ട് വരനും വധുവിനും രോഗം റിപ്പോർട്ട് ചെയ്തു. അഞ്ചോളം പേർക്ക് പനിയുണ്ട്. ഇവർക്ക് പരിശോധന നടത്തും. പരിപാടിയിൽ പങ്കെടുത്ത എല്ലാവരോടും നിരീക്ഷണത്തിലിരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഗ്രാമപഞ്ചായത്തില്‍ ആകെ 186 പേർക്കാണ് കോവിഡ് ബാധിച്ചത്. നിലവില്‍ 29 പേരാണ് ചികിത്സയിലുള്ളത്. 28 പേർ വീടുകളിലും ഒരാൾ കോവിഡ് ചികിത്സകേന്ദ്രത്തിലുമാണ്. ഇവരിൽ 23 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ആറുപേരുടെ രോഗത്തി​ൻെറ ഉറവിടം വ്യക്തമല്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.