തസ്രാക്കിൽ എഴുത്തുകാർക്ക്​ ഗ്രാമം; നിർമാണോദ്​ഘാടനം നാളെ

പാലക്കാട്​: ഒ.വി. വിജയ​ൻെറ ഖസാക്കി​ൻെറ ഇതിഹാസം പിറന്ന തസ്രാക്കിൽ വിനോദസഞ്ചാരവകുപ്പിന്​ കീഴിൽ എഴുത്തുകാർക്ക്​ ഗ്രാമം പണിയുന്നു. അഞ്ച്​ കോടി രൂപ ചെലവിൽ നിർമിക്കുന്ന ഒ.വി. വിജയൻ സ്​മാരക ഗ്രാമത്തി​ൻെറ നിർമാണോദ്​ഘാടനം ബുധനാഴ്​ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വൈകീട്ട്​ നാലിന്​ ഒാൺലൈൻവഴി നടക്കുന്ന ചടങ്ങിൽ വി.എസ്​. അച്യുതാനന്ദൻ അധ്യക്ഷനാകും. ഗ്രാമത്തി​ൻെറ ശിലാസ്ഥാപനം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനും വാസസ്ഥലങ്ങളുടെ ശിലാസ്ഥാപനം സാംസ്​കാരിക മന്ത്രി എ.കെ. ബാലനും നിർവഹിക്കും. ഡോർമെട്രി, കേ​ാ​േട്ടജുകൾ, ട്രീടോപ്​ വീടുകൾ, സാഹിത്യക്യാമ്പ്​ നടത്താനുള്ള സൗകര്യം, തുറന്ന സ്​റ്റേജ്​, അഡ്​മിനിസ്​ട്രേറ്റിവ്​ ​േബ്ലാക്ക്​, പുൽത്തകിടി, നടപ്പാത എന്നിവ ഉൾക്കൊള്ളുന്ന ബൃഹദ്​​പദ്ധതിയാണിതെന്ന്​ ഒ.വി. വിജയൻ സ്​മാരക സമിതി ചെയർമാൻ ടി.കെ. നാരായണദാസ്​, സെക്രട്ടറി ടി.ആർ. അജയൻ എന്നിവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.