നിഫി ഫിലിം ഫെസ്​റ്റിവൽ സമാപിച്ചു

പട്ടാമ്പി: നിള ഇൻറർനാഷനൽ ഫോക്‌ലോർ ഫിലിം ഫെസ്​റ്റിവലിന് (നിഫി 2020) വർണാഭമായ പരിസമാപ്തി. 21 അന്താരാഷ്​ട്ര സിനിമകൾ മൂന്ന് ദിവസങ്ങളിലായി ഓൺലൈൻ മാധ്യമത്തിലൂടെ പ്രദർശിപ്പിച്ചു. 100ൽപരം സിനിമകളിൽനിന്നാണ് മൂന്ന് അംഗ ജൂറി 21 സിനിമകൾ തെരഞ്ഞെടുത്തത്. നിഫി 'ബ്ലാക്ക് ഫയർ' അവാർഡിനായി 'ലോഗ് ഡ്രം ഓഫ് പെസ്സയോ' തെരഞ്ഞെടുത്തു. നാഗജനങ്ങളുടെ സാംസ്കാരിക ചിഹ്നമായ ലോഗ് ഡ്രം നിർമാണവും സാമൂഹിക–സാംസ്കാരിക ഇടപെടലുകളും ചർച്ചചെയ്യുന്ന സിനിമയാണ് ലോഗ് ഡ്രം ഓഫ് പെസ്സയോ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.