പത്തിരിപ്പാല: പത്തിരിപ്പാല ടൗണിൽ രണ്ടുലക്ഷം രൂപ ചെലവിൽ നിർമാണം പൂർത്തിയാക്കിയ നടപ്പാത യാത്രക്കാർക്ക് തുറന്നുനൽകി. മണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഒ.വി. സ്വാമിനാഥൻ ഉദ്ഘാടനം ചെയ്തു. മണ്ണൂർ രാജകുമാരനുണ്ണി മുഖ്യാഥിതിയായി. വൈസ് പ്രസിഡൻറ് കെ.ആർ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. വാർഡ് അംഗം നസിമ റിയാസ്, പി.എം. യൂസഫ്, സിറ്റിസൻ യൂസഫ്, ടി.ആർ. ശശി, വി. സുരേന്ദ്രൻ, അബ്ദുൽ റഹിമാൻ, എ.കെ.എം. റിയാസ്, പഞ്ചായത്ത് സെക്രട്ടറി മിനി എന്നിവർ സംസാരിച്ചു. pew nadapatha പത്തിരിപ്പാലയിൽ നിർമാണം പൂർത്തീകരിച്ച നടപ്പാത മണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഒ.വി. സ്വാമിനാഥൻ ഉദ്ഘാടനം ചെയ്യുന്നു കയ്പയിൽ ക്ഷേത്രം റോഡ് നിർമാണം തുടങ്ങി ലെക്കിടി: ലെക്കിടി പേരൂർ പഞ്ചായത്തിലെ പേരൂർ കയ്പയിൽ ക്ഷേത്രം റോഡിൻെറ നിർമാണ പ്രവൃത്തി തുടങ്ങി. 17 ലക്ഷം രൂപ ചെലവിലാണ് നിർമാണം. പി. ഉണ്ണി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ദീപ നാരായണൻ അധ്യക്ഷത വഹിച്ചു. വാർഡ് അംഗം സന്തോഷ് കുമാർ, കെ. ജനാർദനനുണ്ണി, കെ. കൃഷ്ണനുണ്ണി, പി.കെ. പ്രമോദ്, പി.വി. ഉണ്ണികൃഷ്ണൻ, കെ. ബിജു എന്നിവർ സംസാരിച്ചു. pew temple road പേരൂർ കയ്പയിൽ ക്ഷേത്രം റോഡ് നിർമാണം പി. ഉണ്ണി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു കൊട്ടക്കുന്ന്-നെല്ലിക്കുന്ന് റോഡ് തുറന്നു മണ്ണൂർ: മണ്ണൂർ പഞ്ചായത്തിലെ ഒന്നാം വാർഡിൽ നിർമാണം പൂർത്തീകരിച്ച കൊട്ടക്കുന്ന്--നെല്ലിക്കുന്ന് റോഡ് വി.കെ. ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്തു. കാലങ്ങളായി ഗതാഗതയോഗ്യമല്ലാതെ കിടന്ന റോഡാണിത്. വാർഡ് അംഗം ഹുസൈൻ ഷെഫിക് അധ്യക്ഷത വഹിച്ചു. പി.എം. മോഹൻദാസ് അബൂതാഹിർ, കെ. ഫൈസൽ, ടി. കനകരാജൻ, കെ. അശ്റഫ്, സുനിത, കെ. സൈനുദ്ദീൻ, കെ. ഫാസിൽ, അബ്ദുൽ റഹിമാൻ, ഷമീർ, യാക്കൂബ്, സുന്ദരൻ എന്നിവർ സംസാരിച്ചു. pew nellikunnu road കൊട്ടക്കുന്ന്--നെല്ലിക്കുന്ന് റോഡ് വി.കെ. ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.