Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightനടപ്പാത തുറന്നു

നടപ്പാത തുറന്നു

text_fields
bookmark_border
പത്തിരിപ്പാല: പത്തിരിപ്പാല ടൗണിൽ രണ്ടുലക്ഷം രൂപ ചെലവിൽ നിർമാണം പൂർത്തിയാക്കിയ നടപ്പാത യാത്രക്കാർക്ക് തുറന്നുനൽകി. മണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ഒ.വി. സ്വാമിനാഥൻ ഉദ്ഘാടനം ചെയ്തു. മണ്ണൂർ രാജകുമാരനുണ്ണി മുഖ്യാഥിതിയായി. വൈസ് പ്രസിഡൻറ്​ കെ.ആർ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. വാർഡ്​ അംഗം നസിമ റിയാസ്, പി.എം. യൂസഫ്, സിറ്റിസൻ യൂസഫ്, ടി.ആർ. ശശി, വി. സുരേന്ദ്രൻ, അബ്​ദുൽ റഹിമാൻ, എ.കെ.എം. റിയാസ്, പഞ്ചായത്ത് സെക്രട്ടറി മിനി എന്നിവർ സംസാരിച്ചു. pew nadapatha പത്തിരിപ്പാലയിൽ നിർമാണം പൂർത്തീകരിച്ച നടപ്പാത മണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ഒ.വി. സ്വാമിനാഥൻ ഉദ്ഘാടനം ചെയ്യുന്നു കയ്പയിൽ ക്ഷേത്രം റോഡ് നിർമാണം തുടങ്ങി ലെക്കിടി: ലെക്കിടി പേരൂർ പഞ്ചായത്തിലെ പേരൂർ കയ്പയിൽ ക്ഷേത്രം റോഡി​ൻെറ നിർമാണ പ്രവൃത്തി തുടങ്ങി. 17 ലക്ഷം രൂപ ചെലവിലാണ് നിർമാണം. പി. ഉണ്ണി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ്​ ദീപ നാരായണൻ അധ്യക്ഷത വഹിച്ചു. വാർഡ്​ അംഗം സന്തോഷ് കുമാർ, കെ. ജനാർദനനുണ്ണി, കെ. കൃഷ്ണനുണ്ണി, പി.കെ. പ്രമോദ്, പി.വി. ഉണ്ണികൃഷ്ണൻ, കെ. ബിജു എന്നിവർ സംസാരിച്ചു. pew temple road പേരൂർ കയ്പയിൽ ക്ഷേത്രം റോഡ് നിർമാണം പി. ഉണ്ണി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു കൊട്ടക്കുന്ന്-നെല്ലിക്കുന്ന് റോഡ് തുറന്നു മണ്ണൂർ: മണ്ണൂർ പഞ്ചായത്തിലെ ഒന്നാം വാർഡിൽ നിർമാണം പൂർത്തീകരിച്ച കൊട്ടക്കുന്ന്--നെല്ലിക്കുന്ന് റോഡ് വി.കെ. ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്​തു. കാലങ്ങളായി ഗതാഗതയോഗ്യമല്ലാതെ കിടന്ന റോഡാണിത്. വാർഡ്​ അംഗം ഹുസൈൻ ഷെഫിക് അധ്യക്ഷത വഹിച്ചു. പി.എം. മോഹൻദാസ് അബൂതാഹിർ, കെ. ഫൈസൽ, ടി. കനകരാജൻ, കെ. അശ്റഫ്, സുനിത, കെ. സൈനുദ്ദീൻ, കെ. ഫാസിൽ, അബ്​ദുൽ റഹിമാൻ, ഷമീർ, യാക്കൂബ്, സുന്ദരൻ എന്നിവർ സംസാരിച്ചു. pew nellikunnu road കൊട്ടക്കുന്ന്--നെല്ലിക്കുന്ന് റോഡ്​ വി.കെ. ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story