സ്​കൂൾ ലാബുകൾ പ്രയോജനപ്പെടുത്തി ജല ഗുണനിലവാര പരിശോധന

പാലക്കാട്: ഹയർ സെക്കൻഡറി സ്​കൂളുകളിലെ ലാബുകളിൽ ജലപരിശോധന സംവിധാനം ഒരുക്കുന്നു. ഹയർ സെക്കൻഡറി സ്​കൂൾ വിഭാഗത്തിലെ കെമിസ്​ട്രി ലാബുകളുടെ ഭാഗമായാണ് ലാബുകൾ തയാറാക്കുന്നത്. പൊതുജനങ്ങൾക്ക് ജല സാമ്പിളുകൾ സ്​കൂൾ ലാബിൽ പരിശോധിക്കാനുള്ള സംവിധാനമാണിത്. ശുദ്ധമല്ലാത്ത ജലം കുടിവെള്ളമായും പാചക ആവശ്യങ്ങൾക്കും ഉപയോഗിക്കുമ്പോൾ ജലജന്യ രോഗങ്ങൾ വർധിച്ചുവരുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതി​ൻെറ ആദ്യഘട്ടമാണ് ജലത്തി​ൻെറ ഗുണനിലവാരം പരിശോധിക്കുന്നതിനു വേണ്ടിയുള്ള പരിശോധന ലാബുകൾ വിദ്യാലയങ്ങളുടെ സഹകരണത്തോടെ ഒരുക്കുന്നത്. പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടം ചിറ്റൂർ നിയോജക മണ്ഡലത്തിലെ പത്ത്​ ഹയർ സെക്കൻഡറി സ്​കൂളുകളിൽ നിർമിച്ച പരിശോധന ലാബുകളുടെ ഉദ്ഘാടനം നവംബർ രണ്ടിന് ഉച്ചക്ക് 12 ചിറ്റൂർ ഗവ. വിക്ടോറിയ ഗേൾസ്​ ഹയർ സെക്കൻഡറി സ്​കൂളിൽ ഓൺലൈനിലൂടെ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് നിർവഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.