കൽവെർട്ട് അശാസ്​ത്രീയം; ശിരുവാണിയിൽ ദേശീയപാതയിൽ വെള്ളക്കെട്ട്

കല്ലടിക്കോട്: പ്രളയസമയത്തും ലോക്ഡൗൺ സമയത്തും നിർമാണം നിർത്തിവെക്കേണ്ടി വന്ന ദേശീയപാത നവീകരണം മഴക്കാലമായതോടെ കൂടുതൽ ദുരിത പൂർണമായി. ശിരുവാണി ജങ്​ഷനിൽ ബഥനി സ്‌കൂളിന്​ സമീപം ഓവുപാലത്തിൽ വെള്ളം ഉയരുമ്പോൾ റോഡിനുമുകളിലൂടെയും വീടുകളിലേക്കും ഒഴുകുന്ന സ്ഥിതിയാണുള്ളത്. നിർമാണത്തിലെ ഈ അശാസ്ത്രീയത നാട്ടുകാർ കെ.വി. വിജയദാസ്​ എം.എൽ.എ മുമ്പാകെ അവതരിപ്പിച്ചു. വെള്ളം ഒഴുകിപ്പോകാൻ സംവിധാനമില്ലാത്ത കാര്യം എം.എൽ.എ വകുപ്പ് എൻജിനീയറെ വിളിച്ച് ശ്രദ്ധയിൽപെടുത്തി. പുതുക്കാട് മലയോര മേഖലയിൽനിന്ന്​ കുത്തിയൊലിച്ചെത്തുന്ന വെള്ളം ദേശീയപാതയിൽ വെള്ളക്കെട്ട് സൃഷ്​ടിക്കുകയാണ്. ഇത് പ്രദേശത്തെ കിണറുകളിലെ കുടിവെള്ളവും മലിനപ്പെടുത്തും. ദേശീയപാതയിൽ കൂടി പോകുന്ന നൂറുകണക്കിന് വാഹനങ്ങൾക്കും തൊട്ടടുത്ത ബഥനി സ്‌കൂളിലെത്തുന്നവർക്കും ഇത് പ്രയാസമാണ്. താണാവ് മുതൽ നാട്ടുകൽ വരെ 43 കിലോമീറ്റർ റോഡ് നവീകരണം ഇനിയും പൂർത്തിയായില്ലെന്ന് മാത്രമല്ല പലയിടത്തും നിർമാണത്തിലെ അശാസ്ത്രീയതയെ ചൊല്ലി വ്യാപക പരാതി ഉയരുകയാണ്. റോഡ് നിർമാണം അവസാനഘട്ടത്തിലാണെന്ന് പറയുമ്പോഴും പൂർത്തിയായ ഇടങ്ങളിലൊന്നും വെള്ളം ഒഴുകിപ്പോകാനുള്ള ഡ്രൈനേജ് സംവിധാനമോ നടപ്പാതയോ ഇല്ല. മഴ ശക്തമായതിനാൽ വെള്ളവും ചളിയും ഒഴുകുന്നത് വീടുകളിലേക്കാണ്. വേനല്‍മഴ ശക്തമായപ്പോള്‍ മഴവെള്ളം ഓടയിലിറങ്ങാതെ റോഡില്‍ത്തന്നെ കെട്ടിനിൽക്കുന്നതും പതിവാണ്. പാലക്കാട്--മണ്ണാർക്കാട് റൂട്ടിൽ ഗതാഗതവും ദുഷ്‌കരമാണ്. വെള്ളം കെട്ടിനിൽക്കുന്നത് മുപ്പതോളം കുടുംബങ്ങൾക്കും കാൽനടക്കാർക്കും ദുരിതമാണെന്ന് കാണിച്ച് നാട്ടുകാർ എംഎൽ.എക്ക് പരാതി നൽകി. ആദർശ് കുര്യൻ, മനോജ്, സാറാമ്മ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡൻറ്​ സി.കെ. ജയശ്രീ, എൻ.കെ. നാരായണൻകുട്ടി തുടങ്ങിയവരും എം.എൽ.എക്കൊപ്പമുണ്ടായി. pew visit ശിരുവാണി ജങ്ഷനിലെ വെള്ളം കെട്ടിനിൽക്കുന്ന പ്രദേശങ്ങൾ കെ.വി. വിജയദാസ് എം.എൽ.എയും ജനപ്രതിനിധികളും സന്ദർശിക്കുന്നു ------------------------------- അതിരുവിട്ട്​ മത്സരിക്കാൻ എ.ഐ.എ.ഡി.എം.കെ ചിറ്റൂർ: ​െതരഞ്ഞെടുപ്പ് ചെലവുകൾ കുറക്കാൻ മുന്നണികൾ പെടാപ്പാട് പെടുമ്പോൾ തമിഴ്നാട്ടിലെ തേർതൽ കളറാണ്. പ്രചാരണ യോഗങ്ങളിൽ തമിഴ് പാട്ടും ഡാൻസും ഒഴിവാക്കാനാവില്ല. വെള്ള ഷർട്ടും പാർട്ടി കൊടിയുടെ നിറമുള്ള കരയുള്ള മുണ്ടും മേൽമുണ്ടും കൂളിങ് ഗ്ലാസും നിർബന്ധം. ​െചലവുകൾക്ക് ഒരു കുറവുമുണ്ടാവില്ല തമിഴ്നാട്ടിലെ ദ്രാവിഡ പാർട്ടികൾ തമ്മിലുള്ള പോരാട്ടത്തിന്. തമിഴ് ​െതരഞ്ഞെടുപ്പ് പോരാട്ട ശൈലികൾ ചുരംകടന്ന് പാലക്കാ​ട്ടെത്തുമ്പോഴും രീതികൾക്കൊട്ടും മാറ്റമില്ല. തമിഴ്നാട്ടിലെ ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെ മാത്രമാണ് നിലവിൽ കേരളത്തിൽ മത്സരരംഗത്തുള്ളത്. തമിഴ്നാടിനോട് ചേർന്ന് കിടക്കുന്ന എരുത്തേമ്പതി പഞ്ചായത്തിൽ ഒരംഗവും കൊഴിഞ്ഞാമ്പാറ പഞ്ചായത്തിൽ രണ്ട്​ അംഗങ്ങളുമുണ്ട്. സത്യഗ്രഹം നടത്തി കല്ലടിക്കോട്: കരിമ്പ പഞ്ചായത്ത് കോമ്പൗണ്ടിൽ മാലിന്യം തള്ളിയതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സത്യഗ്രഹം നടത്തി. പ്രതിപക്ഷ അംഗങ്ങളായ ആൻറണി മതിപ്പുറം, മുഹമ്മദ് ഹാരിസ്, രാജി പഴയകളം, ബിന്ദു പ്രേമൻ, ഹസീന എന്നിവരാണ് പഞ്ചായത്തിന് മുന്നിൽ സത്യഗ്രഹം നടത്തിയത്. ​െഎ.എൻ.ടി.യു.സി ജില്ല സെക്രട്ടറി എം.കെ. മുഹമ്മദ് ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. യു.ഡി.എഫമണ്ഡലം ചെയർമാൻ കെ.ക. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. pew sathyagraham കരിമ്പ പഞ്ചായത്തിന്​ മുന്നിൽ പ്രതിപക്ഷം നടത്തിയ സത്യഗ്രഹം ലാപ്ടോപ് വിതരണം മണ്ണൂർ: മണ്ണൂർ ഗ്രാമപഞ്ചായത്ത്​ പട്ടികജാതി വിഭാഗത്തിലെ 18 വിദ്യാർഥികൾക്കായി ലാപ്ടോപ്പുകൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിൻറ്​ ഒ.വി. സ്വാമിനാഥൻ ഉദ്ഘാടനം ചെയ്തു. കെ.ആർ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്​ അംഗങ്ങളായ സത്യജിത്, ഹുസ്സൻ ഷെഫീക്, അനിത, വി.എം. അൻവർ സാദിക്, നസീമ, ജയശ്രീ. സി.എസ്. മിനി, ഗീത എന്നിവർ സംസാരിച്ചു. pew laptop പട്ടികജാതി വിദ്യാർഥികൾക്ക് ലാപ്ടോപ് വിതരണം പഞ്ചായത്ത് പ്രസിഡൻറ്​ ഒ.വി. സ്വാമിനാഥൻ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.