ജോലി ചെയ്ത് മാലാഖമാരുടെ പുത്തൻ പ്രതിഷേധ സമരം

മാത്തൂർ: വിവിധ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള പബ്ലിക് ഹെൽത്ത് സ്​റ്റാഫ് ആക്​ഷൻ കൗൺസിൽ നേതൃത്വത്തിൽ ജോലി ചെയ്ത് സമരം നടത്തി. ഹെൽത്ത് -വെൽനെസ്​ സൻെററുകളിൽ മിഡ് ലെവൽ സർവിസ് പ്രൊവൈഡർമാറായി ബി.എസ്​സി നഴ്സുമാരെ നിയമിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, പബ്ലിക് ഹെൽത്ത് നഴ്സ് ടെക്നിക്കൽ അസിസ്​റ്റൻറ്​ സ്ഥാനക്കയറ്റങ്ങൾ തടസ്സങ്ങൾ നീക്കി അടിയന്തരമായി നടപ്പാക്കുക, സബ് സൻെററുകളിൽ ഓൺലൈൻ വർക്കുകൾക്ക് ആവശ്യമായ സാങ്കേതിക സൗകര്യങ്ങൾ ഏർപ്പെടുത്തുക തുടങ്ങിയ പത്തോളം ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്. കോ വിഡ് പ്രതിരോധ നടപടികളടക്കമുള്ള ആരോഗ്യ സേവനങ്ങൾ പൊതുജനങ്ങൾക്കുറപ്പാക്കിയാണ് സമരം നടത്തിയത്. പബ്ലിക് ഹെൽത്ത് സ്​റ്റാഫ് ആക്​ഷൻ കൗൺസിൽ പാലക്കാട് ജില്ല ഘടകത്തി​ൻെറ പ്രതിഷേധ കരിദാനാചരണ ഉദ്ഘാടനം മാത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ആക്​ഷൻ കൗൺസിൽ ജില്ല കൺവീനർ നദീറ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ റോണി ബേബി സംസാരിച്ചു. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് സബീന സ്വാഗതവും പബ്ലിക് ഹെൽത്ത് നഴ്സ് ഗീത നന്ദിയും പറഞ്ഞു. pew samaram കേരള പബ്ലിക് ഹെൽത്ത് സ്​റ്റാഫ് ആക്​ഷൻ കൗൺസിലി​ൻെറ നേതൃത്വത്തിൽ മാത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടത്തിയ പ്രതിഷേധം സൈനിക സൗഹൃദ കൂട്ടായ്മ പറളി: പാലക്കാട് സൈനിക സൗഹൃദ കൂട്ടായ്മയിലെ അംഗങ്ങളായ സൈനികർ അവധിക്ക് നാട്ടിൽ എത്തിയപ്പോൾ ജില്ല ആശുപത്രിയിലെ രക്തദാന ബാങ്കിലേക്ക് രക്തം ദാനം ചെയ്യാനെത്തി. കൂട്ടായ്​മയുടെ നേതൃത്വത്തിൽ നാലാമത്തെ തവണയാണ് സൗജന്യ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്. സൈന്യത്തിൽ ഏറെ കാലത്തെ സേവനത്തിനു ശേഷം വിരമിച്ച കെ.പി. ഷാഹുൽ ഹമീദിനെ പി.എസ്.എസ്.കെ പ്രസിഡൻറ്​ എസ്. മുഹാജിർ, സെക്രട്ടറി പി.വി. സദാനന്ദൻ എന്നിർ ചേർന്ന് പൊന്നാടയണിയിച്ചും മെമ​േൻറാ നൽകിയും ആദരിച്ചു. pew bood പാലക്കാട് സൈനിക സൗഹൃദ കൂട്ടായ്മ അംഗങ്ങൾ ജില്ല ആശുപത്രിയിലെ രക്തദാന ബാങ്കിലേക്ക് രക്തം നൽകാൻ എത്തിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.