സിതാർകുണ്ട് ജലസേചന പദ്ധതിയുടെ അവസാന ഘട്ട പരിശോധന നടത്തി

കൊല്ലങ്കോട്: തെന്മലയിലെ . പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക അനുവാദം ലഭിച്ചാൽ തുടർ നടപടികളാകുമെന്ന് കെ. ബാബു എം.എൽ.എ. ജലസേചന വകുപ്പ് നിയോഗിച്ച സുധീർ പടിക്കൽ, ജോയൻറ്​ ഡയറക്​ടർ ജെ. ഡബ്ല്യു.ആർ (റിട്ടയേർഡ് ), സജി സാമ്യൽ, എക്​സിക്യൂട്ടിവ് എൻജിനീയർ, ഡയ്​നി ജോൺ, അസി. എക്സി. എൻജിനീയർമാരായ ശ്രീവത്സൻ, അനന്തു അസി. എൻജിനീയർ ചുള്ളിയാർ ഡാം എന്നിവരടങ്ങുന്ന സംഘമാണ് സീതാർകുണ്ട് പദ്ധതി പ്രദേശം സന്ദർശിക്കാനെത്തിയത്. കർഷക മേഖലയിൽ പുത്തനുണർവ് നൽകുന്ന സീതാർകുണ്ട് പദ്ധതി നടപ്പാക്കാൻ 20 കോടി രൂപ ബജറ്റിൽ വകയിരുത്തിയിരുന്നു. സീതാർകുണ്ട് വെള്ളച്ചാട്ടത്തിലെ ജലം പൈപ്പിലൂടെ ചുള്ളിയാർ ഡാമിലെത്തിക്കുന്നതാണ് പദ്ധതി. ചുള്ളിയാർ ഡാമിലെ ജലം മീങ്കര ഡാമിലെത്തിക്കുന്നത് പരിഗണനയിലാണെന്ന് അധികൃതർ പറഞ്ഞു. പദ്ധതി നടപ്പായാൽ കൊല്ലങ്കോട് ,മുതലമട, എലവഞ്ചേരി, പല്ലശ്ശന, വടവന്നൂർ എന്നീ പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാകും. pew visit കെ.ബാബു എം.എൽ.എയുടെ നേതൃത്വത്തിൽ തെന്മലയിലെ സീതാർകുണ്ട് ജലസേചന പദ്ധതി പ്രദേശം ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.