കുട്ടൻകോട് കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

ആലത്തൂർ: തരൂർ പഞ്ചായത്തിലെ കുട്ടൻകോട് കുടിവെള്ള പദ്ധതി പഞ്ചായത്ത് പ്രസിഡൻറ് പി. മനോജ്കുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് പ്രകാശിനി സുന്ദരൻ അധ്യക്ഷത വഹിച്ചു. സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ എ. മുഹമ്മദ് ഹനീഫ, വാർഡ് മെംബർ ബീന ജോസ് എന്നിവർ സംസാരിച്ചു. നൂറിലധികം കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഭരണസമതിയുടെ കാലഘട്ടത്തിൽ 22 മിനി കുടിവെള്ള പദ്ധതികൾ നടപ്പാക്കിയതിലൂടെ 3500ലധികം കുടുംബങ്ങൾക്ക് ശുദ്ധജല ലഭ്യത ഉറപ്പാക്കിയതായും പ്രസിഡൻറ് പി. മനോജ് കുമാർ പറഞ്ഞു. pew project തരൂർ പഞ്ചായത്തിലെ കുട്ടൻ​േകാട് കുടിവെള്ള പദ്ധതി പ്രസിഡൻറ് പി. മനോജ് കുമാർ ഉദ്ഘാടനം ചെയ്യുന്നു LEAD പറക്കുളം നാലുകോളനിക്കാര്‍ക്ക് ദുരിതയാത്ര ആനക്കര: കാത്തിരുന്നു മടുത്തു. പറക്കുളം നാലുസൻെറ്​ കോളനിക്കാര്‍ക്ക് ദുരിതം തീരുന്നില്ല. കോടതി വിധി അനുകൂലമായിട്ടും കപ്പൂര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ പറക്കുളം കോളനിക്കാരുടെ ദുരിതയാത്ര തുടരുന്നു. നേരത്തേ പറക്കുളം നാലുസൻെറ്​ കോളനിയിലേക്ക് റോഡ് നിർമിക്കാൻ കപ്പൂര്‍ പഞ്ചായത്ത് ഫണ്ട് അനുവദിക്കുകയും നിർമാണം തുടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍, റോഡ് നിർമിക്കുന്നത് വ്യവസായ കേന്ദ്രത്തി​ൻെറ സ്ഥലത്താണെന്ന് കാണിച്ച് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തൃത്താല പൊലീസ് നിർമാണ പ്രവര്‍ത്തനങ്ങങള്‍ തടഞ്ഞിരുന്നു. ഇതേ തുടര്‍ന്ന്, നിയമപോരാട്ടത്തിലൂടെ കഴിഞ്ഞ നവംബറില്‍ കപ്പൂര്‍ പഞ്ചായത്ത് അനുകൂല വിധി നേടിയെടുക്കുകയും ചെയ്തു. മൂന്ന് മീറ്റര്‍ വീതിയില്‍ 140 മീറ്റര്‍ റാഡ് ടാറിങ്ങിനായി 4.9 ലക്ഷം അനുവദിച്ചിട്ടുണ്ടെന്ന് നേരത്തേ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചിരുന്നു. മാസങ്ങള്‍ പിന്നിട്ടിട്ടും റോഡ് നിർമാണം ആരംഭിക്കാത്തത് പ്രദേശവാസികളില്‍ പ്രതിഷേധത്തിനിടയാക്കുന്നു. കാല്‍നടപോലും ഏറെ ദുസ്സഹമായ ഇവിടെ വയോധികരും രോഗികളും ആശുപത്രിയില്‍ പോകാനോ മറ്റ് ആവശ്യങ്ങള്‍ക്കോ പ്രയാസം അനുഭവിക്കുന്നു. എത്രയും പെട്ടെന്ന് റോഡ് നിർമാണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.