കരിപ്പൂർ: ഇന്ന്​ മുതൽ ആഭ്യന്തര പുറപ്പെടൽ കേന്ദ്രത്തിൽ മാറ്റം

കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവളത്തിലെ ആഭ്യന്തര പുറപ്പെടൽ കേന്ദ്രത്തിൽ തിങ്കളാഴ്​ച മുതൽ മാറ്റം. പഴയ രാജ്യാന്തര ടെർമിനലിലേക്കാണ്​ മാറുന്നത്​. രാവിലെ 7.50നുള്ള ഇൻഡിഗോയുടെ കോഴിക്കോട്​-ബംഗളൂരു വിമാനയാത്ര മുതൽ ആഭ്യന്തര പുറപ്പെടൽ ഇവിടെ നിന്നാകും. നിലവിലെ ആഭ്യന്തര പുറപ്പെടൽ കേന്ദ്രം നവീകരിക്കുന്നതി​ൻെറ ഭാഗമായാണ്​ മാറ്റം. ഇതിന്​ മുന്നോടിയായി പഴയ രാജ്യാന്തര ടെർമിനലിൽ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലത്ത്​ നേരത്തേ തന്നെ സൗകര്യങ്ങൾ ഒരുക്കിയിരുന്നു. ബ്യൂറോ ഓഫ് സിവിൽ എവിയേഷൻ സെക്യൂരിറ്റി (ബി.സി.എ.എസ്) റീജനൽ അസി. ഡയറക്ടർ വി.പി. ജോയിയുടെ നേതൃത്വത്തിൽ സെപ്​റ്റംബർ 29ന്​ പരിശോധനയും നടത്തി. ഇതിന്​ ശേഷമാണ്​ ​പുറപ്പെടൽ കേന്ദ്രം മാറ്റാൻ ​ അനുമതി ലഭിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.