വീട്ടിൽ ചികിത്സക്ക് നിർദേശിച്ചതിനെതിരെ പ്രതിഷേധം

പുതുനഗരം: കോവിഡ് സ്ഥിരീകരിച്ച കുടുംബത്തിലെ നാലുപേരെ വീട്ടിലെ ചികിത്സക്ക് നിർദേശിച്ചതിനെതിരെ പ്രതിഷേധം. ഒക്ടോബർ ആറിന് പുതുനഗരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടന്ന ആൻറിജൻ പരിശോധനയിൽ ഏഴാം വാർഡിൽ താമസിക്കുന്ന ഒരു കുടുംബത്തിലെ നാലുപേർക്ക് രോഗം കണ്ടെത്തി. വാടകവീട്ടിൽ താമസിച്ചിരുന്ന കുടുംബാംഗങ്ങളെ വീട്ടിൽ തന്നെ പരിശോധനക്ക് നിർദേശിച്ചതോടെ വെള്ളിയാഴ്​ച രാത്രി രണ്ടുപേരുടെ അവസ്ഥ ഗുരുതരാവസ്ഥയിലായി. രോഗികളെ എത്തിക്കാൻ 108 ആംബുലൻസ് ലഭിക്കാതായതോടെ ശനിയാഴ്​ച രാവിലെ സ്വകാര്യ ആംബുലൻസിൽ എസ്.ഡി.പി.ഐ പ്രവർത്തകർ ജില്ല ആശുപത്രിയിലെത്തിച്ചു. `````````````````````````````````````

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.