ബൈക്കിലെത്തിയവർ വീട്ടമ്മയുടെ മാല മോഷ്​ടിച്ചു

ലെക്കിടി: ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന വീട്ടമ്മയുടെ കഴുത്തിലെ മാല ബൈക്കിലെത്തിയ രണ്ടംഗ സംഘം മോഷ്​ടിച്ചു. ബുധനാഴ്ച വൈകീട്ട്​ ലെക്കിടി പാമ്പാടി ഗ്രാമീണ റോഡിലായിരുന്നു സംഭവം. നമ്പ്യാർ തൊടി ഗംഗാധര​ൻെറ ഭാര്യ സുമതിയുടെ രണ്ടേമുക്കാൽ പവൻ വരുന്ന താലിമാലയാണ് മോഷ്​ടിച്ചത്. തലയിൽ വിറക്​ വെച്ച് മടങ്ങുമ്പോൾ ബൈക്കിൽ എതിരെ വന്ന രണ്ടുപേർ പിറകിലെത്തിയ ശേഷം ഒരാൾ ഇറങ്ങി മാല മോഷ്​ടിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. പിടിച്ചുപറിയിൽ വീട്ടമ്മയുടെ കഴുത്തിന് നിസ്സാര പരിക്കേറ്റു. വീട്ടമ്മയുടെ പരാതിയിൽ ഒറ്റപ്പാലം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.