കൊച്ചുകലാകാരിക്ക് അനുമോദനവുമായി അധികൃതര്‍

കൊച്ചു കലാകാരിക്ക് അനുമോദനവുമായി അധികൃതര്‍ തൃത്താല: ക്രിക്കറ്റ് കളി വിഡിയോയിലൂടെ സമൂഹ മാധ്യമങ്ങളിൽ വൈറലായ പള്ളിപ്പുറത്തെ രുദ്ര വിപിനെ തൃത്താല ജനമൈത്രി പൊലീസി​ൻെറയും ട്രോൾ പട്ടാമ്പിയുടെയും നേതൃത്വത്തിൽ അനുമോദിച്ചു. പള്ളിപ്പുറം സ്വദേശികളായ വിപിൻ-രേഷ്​മ ദമ്പതികളുടെ മകൾ രുദ്ര വീട്ടിൽ അച്ഛനോടൊപ്പം പ്രാക്ടീസ് ചെയ്യുന്ന വിഡിയോ അച്ഛനാണ് ഫേസ്ബുക്കിൽ പോസ്​റ്റ്​ ചെയ്തത്. തുടർന്ന് നിരവധി ട്രോൾ ഗ്രൂപ്പുകളും സ്പോർട്സ് പേജുകളും വിഡിയോ ഏറ്റെടുത്തതോടുകൂടി രുദ്രയുടെ കായിക മികവ് നാടറിഞ്ഞു. സ്ഥലം എം.എൽ.എ വി.ടി. ബൽറാം ഉൾപ്പെടെ നിരവധിപേർ വീട്ടിലെത്തി അനുമോദിച്ചിരുന്നു. കായിക മികവ് വർധിപ്പിക്കാനും മികച്ച പരിശീലനം നൽകാനും പള്ളിപ്പുറത്തെ പ്രാദേശിക കായിക ക്ലബ് ആയ പി.സി.സി രുദ്രക്ക്​ ഗാർഡ് ഓഫ് ഓണർ നൽകി ആദരിച്ചിരുന്നു. നാട്ടുമ്പുറത്തെ മികച്ച ബാറ്റ്സ്മാനായിരുന്ന അച്ഛ​ൻെറ കളി താൽപര്യമാണ് രുദ്രയിൽ ചെറിയ പ്രായത്തിൽ തന്നെ ക്രിക്കറ്റിനോടുള്ള മോഹം ഉദിപ്പിച്ചത്​. തുടർന്ന് അച്ഛ​ൻെറ ഒപ്പം വീട്ടിൽ ക്രിക്കറ്റ് പരിശീലനം ആരംഭിച്ചു. സ്മൃതി മന്ദാനയും യുവരാജ് സിംഗുമാണ് ഇഷ്​ട താരങ്ങൾ. രുദ്രയുടെ വീട്ടിൽ നടന്ന ചടങ്ങിൽ ജില്ല ജനമൈത്രി അസി. നോഡൽ ഓഫിസർ ഹംസ രുദ്രക്ക്‌ ഉപഹാരം കൈമാറി. ജനമൈത്രി ഓഫിസർ വിശ്വരാജ്, തൃത്താല ജനമൈത്രി ഓഫിസർമാരായ കെ. ഷമീർ അലി, ഡി. ജിജോ ജോമോൻ തുടങ്ങിയവർ സംസാരിച്ചു. ട്രോൾ പട്ടാമ്പിയുടെ ഉപഹാരവും കൈമാറി. ട്രോൾ പട്ടാമ്പി ഭാരവാഹികളായ നൗഫൽ ഷംസുദ്ദീൻ, ഫായിസ് കൊടലൂർ, ഷിഹാബ് കുളമുക്ക്, റിസ്വാൻ കീഴായൂർ, മുബഷിർ പട്ടാമ്പി തുടങ്ങിയവർ സംബന്ധിച്ചു. pew rudra vipin anumodanam രുദ്ര വിപിനെ തൃത്താല ജനമൈത്രി പൊലീസി​ൻെറയും ട്രോൾ പട്ടാമ്പിയുടെയും നേതൃത്വത്തിൽ അനുമോദിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.