വർക്ക്ഷോപ്പിൽ നിർത്തിയ കാറും ഓട്ടോറിക്ഷയും കാണാനില്ല

ആലത്തൂർ: ദേശീയപാതയോരത്ത് ആലത്തൂർ നെല്ലിയാംകുന്നത്തെ വർക്ക്ഷോപ്പിൽ നിർത്തിയിരുന്ന കെ.എൽ 70 ഇ 4309 മാരുതി ആൾട്ടോ കാറും കെ.എൽ 51 എ 905 നമ്പർ പെട്ടിഓട്ടോറിക്ഷയും കാണാനില്ലെന്ന് പരാതി. തിങ്കളാഴ്ച രാത്രി 7.15ന് വർക്ക്ഷോപ് അടച്ചുപോയതായിരുന്നു. ചൊവ്വാഴ്ച രാവിലെ തുറക്കാനെത്തിയപ്പോൾ വാഹനങ്ങൾ കാണാനില്ലെന്ന്​ വർക്ക്ഷോപ്​ ഉടമ കിഴക്കഞ്ചേരി ആലക്കൽ വീട്ടിൽ കൃഷ്ണദാസ് ആലത്തൂർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. pew14 car ആലത്തൂർ നെല്ലിയാംകുന്നത്തെ വർക്ക്ഷോപ്പിൽനിന്ന് കാണാതായ കാറും ഓട്ടോറിക്ഷയും സാമൂഹികവിരുദ്ധ ശല്യമെന്ന്​ കൊടുവായൂർ: നവക്കോട് പാലോട് പറയൻകാട് ഹിറ നഗർ കോളനികളിൽ സാമൂഹികവിരുദ്ധ ശല്യം. പൊലീസ് പട്രോളിങ് നടത്തണമെന്ന് നാട്ടുകാർ. രാത്രി അജ്ഞാതൻ വീടുകളിൽ അതിക്രമിച്ച് കടന്ന് ഉപയോഗിച്ച മാസ്ക്കുകളും പഴയ തുണികളും വലിച്ചെറിഞ്ഞ് പോവുന്നതും വീട്ടിൽ അലക്കിയിടുന്ന വസ്ത്രങ്ങൾ മോഷ്​ടിക്കുന്നതും പതിവായി. നാട്ടുകാർ ഉറങ്ങിയതിനു ശേഷമാണ് സാമൂഹികവിരുദ്ധരുടെ ആക്രമണം ഉണ്ടാകുന്നതെന്ന് പ്രദേശവാസിയായ നൗഷാദ് പറഞ്ഞു. കോളനിവാസികൾ പുതുനഗരം പൊലീസ് സ്​റ്റേഷനിൽ പരാതി നൽകി. കോവിഡ് കാലത്ത് ഉപയോഗിച്ച മാസ്ക്കുകൾ കൈയുറകൾ എന്നിവ വീടുകളിൽ വലിച്ചെറിഞ്ഞ് ഭീതി പരത്തുന്നവർക്കെതിരെ നടപടി വേണമെന്നും പൊലീസ് രാത്രി പട്രോളിങ് നടത്തണമെന്നുമാണ് നവക്കോട് പാലോട് പറയൻ കാട്, ഹിറാനഗർ കോളനിവാസികളുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.