അയങ്ങോട്ടുകളം പാടത്ത് കൊയ്ത്തുത്സവം

ശ്രീകൃഷ്ണപുരം: കടമ്പഴിപ്പുറം വാളങ്ങല്ലിങ്കൽ പാടശേഖരത്തിലെ നടന്നു. കടമ്പഴിപ്പുറം കർഷക സംഘത്തി​ൻെറ നേതൃത്വത്തിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് തരിശുഭൂമിയിൽ കൃഷി ഇറക്കിയത്​. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ കെ. അംബുജാക്ഷി ഉദ്ഘാടനം ചെയ്തു. എ. സീതാലക്ഷ്മി അധ്യക്ഷത വഹിച്ചു. കല്യാണകൃഷ്ണൻ, പി. സുബ്രഹ്മണ്യൻ, സി. ബിജു, കെ. അനിൽ എന്നിവർ സംസാരിച്ചു. pew koithulsavam കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്തിലെ വാളങ്ങല്ലിങ്കൽ പാടശേഖരത്തിലെ അയങ്ങോട്ടുകളം പാടത്ത് നടന്ന കൊയ്ത്തുത്സവം ------------------------------------------------- വീട്ടുവളപ്പിൽ കഞ്ചാവ്​ ചെടികൾ; 53 ലിറ്റർ വാഷ് പിടികൂടി ശ്രീകൃഷ്ണപുരം: കല്ലുവഴി പകരാവൂരിൽ ഞായറാഴ്ച ഉച്ചക്ക് ശ്രീകൃഷ്ണപുരം പൊലീസ് നടത്തിയ പരിശോധനയിൽ 53 ലിറ്റർ വാഷ് പിടികൂടി. കല്ലുവഴി പകരാവൂർ പട്ടുതൊടി ദേവദാസ​ൻെറ (52) വീട്ടിൽനിന്നാണ്​​ ചാരായം വാറ്റാൻ കലക്കിവെച്ച വാഷ് കണ്ടെടുത്തത്. പൊലീസിനെ കണ്ടപ്പോൾ ദേവദാസ് ഓടി രക്ഷപ്പെട്ടു. ഇദ്ദേഹത്തിനെതിരെ അബ്കാരി വകുപ്പ് പ്രകാരം കേസ് എടുത്തു. ദേവദാസി​ൻെറ വീട്ടുവളപ്പിൽ എക്‌സൈസ് ചെർപ്പുളശ്ശേരി റേഞ്ച് നടത്തിയ പരിശോധനയിൽ കഞ്ചാവ് ചെടികളും കണ്ടെടുത്തു. വിളവെടുപ്പിന് പാകമായ രണ്ടര മീറ്റർ ഉയരത്തിലുള്ള രണ്ട്​ കഞ്ചാവ്​ ചെടികളാണ് കണ്ടെത്തിയത്. ഇദ്ദേഹം ചായക്കടയുടെ മറവിൽ ചാരായ വിൽപന നടത്തുന്നതായി എക്സൈസ് സംഘം പറഞ്ഞു. ശ്രീകൃഷ്ണപുരം സി.​െഎ കെ.എം. ബിനീഷ്, എ.എസ്.ഐ വേലായുധൻ, സി.പി.ഒ ചന്ദ്രശേഖരൻ, ഹോം ഗാർഡ് ഹരിനാരായണൻ, ഡബ്ല്യു.സി.പി.ഒ ശാന്തകുമാരി എന്നിവരടങ്ങുന്ന സംഘമാണ് വാഷ് പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ വി.കെ. ശങ്കർ പ്രസാദ്, പ്രിവൻറിവ് ഓഫിസർമാരായ എ.ആർ. രാജേന്ദ്രൻ, എ. സജീവ്‌, സിവിൽ എക്സൈസ് ഓഫിസർ പി. ജിതേഷ്, വനിത സിവിൽ എക്സൈസ് ഓഫിസർ എ. സന്ധ്യ, ഡ്രൈവർ വിഷ്ണു ഗിരി എന്നിവരടങ്ങുന്ന സംഘമാണ് കഞ്ചാവ് കണ്ടെടുത്തത്. ദേവദാസിനെതിരെ നാർകോട്ടിക് വകുപ്പ് പ്രകാരം കേസെടുത്തു. pew kanchav chedi പകരാവൂരിലെ ദേവദാസി​ൻെറ വീട്ടുവളപ്പിൽനിന്ന്​ എക്‌സൈസ് സംഘം കഞ്ചാവ് ചെടികൾ കണ്ടെടുക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.