ജനാഭിപ്രായ ജാഗരണ യാത്രക്ക് സമാപനം

ആനക്കര: ആനക്കര പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച 'നമ്മുടെ ആനക്കര' ജനാഭിപ്രായ ജാഗരണ യാത്ര സമാപിച്ചു. കോൺഗ്രസ് നേതാവ്​ പി.എം. അസീസി‍ൻെറ വസതിയിലാണ് യാത്ര സമാപിച്ചത്. കെ.പി. മുഹമ്മദ്, സി. അബ്​ദു, പുല്ലാര മുഹമ്മദ്, അഡ്വ. ബഷീർ, പി.പി. നൂറുദ്ദീൻ, ടി. ഇബ്രാഹിം കുട്ടി, പി.എം. മുനീബ് ഹസൻ, മുസ്തഫ പുളിക്കൽ, പി.പി. അബ്​ദുറഹിമാൻ മുസ്​ലിയാർ, വി.കെ. സെയ്ത് എന്നിവർ നേതൃത്വം നൽകി. ---------------------------------------- മാവേലി സ്​റ്റോർ തുറന്നു വടവന്നൂർ: സപ്ലൈകോ മാവേലി സൂപ്പർ സ്​റ്റോർ വടവന്നൂർ ടൗണിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി തിലോത്തമൻ ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്​തു. കെ. ബാബു അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.