മെഗാ ഫുഡ് പാര്‍ക്ക് പദ്ധതി ഭക്ഷ്യസംസ്‌കരണത്തില്‍ വന്‍ കുതിച്ചുചാട്ടമാകും -മുഖ്യമന്ത്രി

കഞ്ചിക്കോട്: മെഗാ ഫുഡ് പാര്‍ക്ക് പദ്ധതി നാടി​ൻെറ ഭക്ഷ്യസംസ്‌കരണ മേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഞ്ചിക്കോട്​ ആരംഭിച്ച സംസ്ഥാനത്തെ ആദ്യ മെഗാ ഫുഡ് പാര്‍ക്ക് കേന്ദ്രമന്ത്രി നരേന്ദ്രസിങ്​ തോമറിനൊപ്പം സംയുക്തമായി ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. 50 ഓളം യൂനിറ്റാണ് ഫുഡ്പാര്‍ക്കില്‍ പ്രതീക്ഷിക്കുന്നത്. ഇതിനകം 30 യൂനിറ്റുകള്‍ക്ക് ഭൂമി അനുവദിച്ചുകഴിഞ്ഞു. രണ്ട് യൂനിറ്റുകളുടെ പ്രവര്‍ത്തനവും ആരംഭിച്ചു. 11 യൂനിറ്റുകള്‍ നിര്‍മാണഘട്ടത്തിലാണ്. 102.13 കോടി ചെലവില്‍ നിര്‍മിച്ച ഫുഡ്പാര്‍ക്ക് 79.42 ഏക്കറിലാണ് സജ്ജീകരിച്ചിട്ടുള്ളത്. ഫുഡ്പാര്‍ക്കിൻറെ അനുബന്ധഘടകമെന്ന നിലയില്‍ നാല് പ്രാഥമിക ഭക്ഷ്യസംസ്‌കരണ കേന്ദ്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്. മന്ത്രി ഇ.പി. ജയരാജന്‍ അധ്യക്ഷത വഹിച്ചു. നിതിന്‍ കണിച്ചേരി, കെ. ചിന്നസ്വാമി, കെ.പി. ഷൈജ, എ. തങ്കമണി, കെ. ഉണ്ണികൃഷ്ണന്‍, സന്തോഷ് കോശി തോമസ് എന്നിവർ പങ്കെടുത്തു. പടം. PEW FOOD. പാലക്കാട് ആരംഭിച്ച മെഗാ ഫുഡ് പാര്‍ക്ക് കേന്ദ്രമന്ത്രി നരേന്ദ്രസിങ്​ തോമറും മുഖ്യമന്ത്രി പിണറായി വിജയനും ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.