വയോധികരെ ആദരിച്ചു

തച്ചമ്പാറ: ലോക വയോജന ദിനത്തിൻെറ ഭാഗമായി കല്ലടിക്കോട് ജനമൈത്രി പോലീസ് സ്​റ്റേഷൻ പരിധിയിലെ വൃദ്ധരുടെ വീടുകളിൽ സൗഹൃദ സന്ദർശനം നടത്തി. അശരണരായ വൃദ്ധര്‍ക്ക് കൈതത്താങ്ങായി 11പേർക്ക് പുതുവസ്ത്രം നൽകി. വാര്‍ധക്യസഹജമായ രോഗങ്ങള്‍ മൂലം ദുരിതമനുഭവിക്കുന്ന വൃദ്ധ ദമ്പതികളെയും വീടുകളിൽ ഒറ്റപ്പെട്ട് കഴിയുന്ന മറ്റു ചിലരെയും ഗൃഹസന്ദര്‍ശനം നടത്തിയാണ് ഒക്ടോബർ ഒന്ന്​ വയോജന ദിനം ആചരിച്ചത്. ബീറ്റ് ഓഫിസർമാരായ പുഷ്പദാസ്, ബിബീഷ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.