സി.പി. ജലീല്‍ കൊല ഭരണകൂട ഭീകരതയുടെ തുടര്‍ച്ച -സോളിഡാരിറ്റി

കോഴിക്കോട്: മാവോവാദത്തി​ൻെറ പേരില്‍ രണ്ടുവര്‍ഷം മുമ്പ് വയനാട് മാനന്തവാടിയില്‍ പൊലീസ് നടത്തിയത് വ്യാജ ഏറ്റുമുട്ടല്‍ കഥയായിരുന്നെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നതെന്ന്​ സോളിഡാരിറ്റി. ജലീല്‍ വെടിവെച്ചപ്പോള്‍ തിരിച്ച് വെടിയുതിര്‍ത്ത് കൊന്നെന്നായിരുന്നു പൊലീസ് ഭാഷ്യം. എന്നാല്‍, ജലീലില്‍നിന്ന് പിടിച്ച തോക്കില്‍നിന്ന് വെടിയുതിര്‍ത്തിട്ടില്ലെന്നാണ് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിരിക്കുന്നത്. രാജ്യത്ത് വ്യത്യസ്ത രീതിയില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന ഭരണകൂട ഭീകരതയുടെ തുടര്‍ച്ചതന്നെയാണിതെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ്​ നഹാസ് മാള കുറ്റപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.