അൽശിഫ ആർട്സ് ആൻഡ് സയൻസ് കോളജ് പ്രവർത്തനമാരംഭിച്ചു

പെരിന്തൽമണ്ണ: അൽശിഫ ഗ്രൂപ്പി​ൻെറ ഉന്നതവിദ്യാഭ്യാസ മേഖലയിലെ പുതിയ സംരംഭമായ അൽശിഫ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ്​ ഉദ്‌ഘാടനം അഡ്വ. എം. ഉമ്മർ എം.എൽ.എ നിർവഹിച്ചു. കാലിക്കറ്റ് സർവകലാശാലയുടെ അംഗീകാരത്തോടെ കീഴാറ്റൂരിൽ മുപ്പതേക്കറിലധികം വരുന്ന കാമ്പസിൽ തൊഴിലവസരങ്ങൾ ഉറപ്പുനൽകുന്ന ബി.കോം ഫിനാൻസ്, ബി.കോം ടാക്സേഷൻ, ബി.എ ഫങ്​ഷനൽ ഇംഗ്ലീഷ്, ബി.എ ഇക്കണോമിക്സ് കോഴ്സുകൾക്ക്​ പുറമെ വിവിധ സർട്ടിഫിക്കറ്റ് ഡിപ്ലോമ കോഴ്സുകളുമുണ്ട്. ഡിജിറ്റൽ ക്ലാസ്​ റൂമുകൾ, ലൈബ്രറി, കോൺഫറൻസ് ഹാൾ, കമ്പ്യൂട്ടർ ലാബ്, മൾട്ടി പർപസ് ഓഡിറ്റോറിയം, പെൺകുട്ടികൾക്ക് പ്രത്യേക ഹോസ്​റ്റൽ, ട്രാൻസ്പോർട്ടേഷൻ, മികച്ച ഓൺലൈൻ പഠനസംവിധാനങ്ങൾ, കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് ക്ലാസുകൾ, സ്കോളർഷിപ്പുകൾ എന്നിവ ഒരുക്കിയിരിക്കുന്നു. ശിഫ മെഡികെയർ ട്രസ്​റ്റ​്​ മാനേജിങ് ട്രസ്​റ്റി ഡോ. പി. ഉണ്ണീൻ അധ്യക്ഷത വഹിച്ചു. കീഴാറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എം. പ്രസീത, ചീഫ് എക്സിക്യൂട്ടിവ് പി. ഹംസ, വികസന സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ നിസാർ മാസ്​റ്റർ, ആരോഗ്യ സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് റാഫി, സെക്രട്ടറി ഇ. ഷറഫുദ്ദീൻ, കൃഷി ഓഫിസർ റഹ്മത്തുല്ല, പ്രിൻസിപ്പൽ ഡോ. പി.കെ. ബാബു, ജനറൽ മാനേജർ പി. സുഹൈൽ ഹംസ, മാനേജർ മുഹമ്മദ് ഫൈസൽ, പ്രോജക്ട്​ മാനേജർ അബ്​ദുല്ല ഫാസിൽ എന്നിവർ സന്നിഹിതരായി. ഫോൺ: 9446544473. photo: alshifa collage അൽശിഫ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ്​ ഉദ്‌ഘാടനം അഡ്വ. എം. ഉമ്മർ എം.എൽ.എ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.