മഴയിൽ വീണ നെൽച്ചെടികൾ കൊയ്യാൻ തുടങ്ങി

കൊല്ലങ്കോട്: . മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി, വടവന്നൂർ, പുതുനഗരം പഞ്ചായത്തുകളിലാണ് 100 ഏക്കറിലെ നെൽപാടങ്ങളിൽ വീണ നെൽച്ചെടികൾ കൊയ്തെടുക്കാൻ ആരംഭിച്ചത്. 408 ഹെക്ടറാണ് വെള്ളത്തിൽ വീണ് നശിച്ചത്. കൊല്ലങ്കോട് ബംഗ്ലാമേട്ടിൽ മൂപ്പെത്താൻ രണ്ടാഴ്ച ബാക്കിനിൽക്കെയാണ് പാകമാവാത്ത നെൽച്ചെടികൾ നശിച്ചത്. വീണ നെൽച്ചെടികൾ കൊയ്തില്ലെങ്കിൽ മറ്റു ചെടികളും അടുത്ത മഴയിൽ വീഴുമെന്നതിനാലാണ് തൊഴിലാളികളുടെ ക്ഷാമത്തിനിടയിലും കൊയ്തെടുക്കുന്നതെന്ന് വടവന്നൂരിലെ കർഷകനായ ഇഖ്ബാൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.