നെല്‍കൃഷിയില്‍ ഇരട്ടവരി നടീല്‍ രീതിയുമായി പോട്ടൂര്‍ പാടശേഖരം

ആനക്കര: നെല്‍കൃഷിയില്‍ ഇരട്ടവരി നടീല്‍ രീതി പരിചയപ്പെടുത്തി പൊന്നാനി കാര്‍ഷിക വിജ്ഞാന കേന്ദ്രം. പാലക്കാട്-മലപ്പുറം ജില്ല അതിര്‍ത്തിയിലെ പോട്ടൂര്‍ പാടശേഖരത്തിലാണ് പുതിയ കൃഷിരീതി. നെല്ലി​ൻെറ ഉൽപാദനക്ഷമത 25 ശതമാനം വർധിപ്പിക്കാന്‍ കഴിയുന്നതാണ് ഇരട്ടവരി കൃഷിരീതിയെന്ന് പൊന്നാനി കാര്‍ഷിക വിജ്ഞാന കേന്ദ്രം നോഡല്‍ ഓഫിസര്‍ പി.കെ. അബദുൽ ജബ്ബാര്‍ പറഞ്ഞു. കേരള കാര്‍ഷിക സര്‍വകലാശാലയുടെ പട്ടാമ്പി നെല്ല് ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ഡോ. മൂസയുടെയും മലപ്പുറം കെ.വി.കെയുടെയും ജില്ല കൃഷി വകുപ്പി​ൻെറയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 35 സൻെറീമീറ്റര്‍ അകലത്തിലുള്ള ഇരട്ട വരികളാണ് ഈ രീതിയുടെ പ്രത്യേകത. ഇതുമൂലം എല്ലാ നെൽച്ചെടികള്‍ക്കും സൂര്യ പ്രകാശവും മറ്റും ലഭിക്കും. വട്ടംകുളം കൃഷി ഓഫിസര്‍ വിനയന്‍ അസി. കൃഷി ഓഫിസര്‍മാരായ സി.പി. വിജയന്‍, പ്രജോദ് തുടങ്ങിയവരും കര്‍ഷകരും പരിപാടിയില്‍ പങ്കെടുത്തു. പോട്ടൂര്‍ പാടശേഖരത്തിലെ ആതാവില്‍ സദാനന്ദ​ൻെറ കൃഷിയിടത്തിലാണ് പുതിയ കൃഷിരീതി പ്രാവർത്തികമാക്കിയത്. ‌വട്ടംകുളം പഞ്ചായത്ത് പ്രസിഡൻറ്​ ശ്രീജ പാറക്കല്‍ നടീല്‍ ഉദ്ഘാടനം ചെയ്തു. pew nadeel പോട്ടൂര്‍ പാടശേഖരത്ത് നടന്ന ഇരട്ടവരി നടീൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.