അനധികൃത ചികിത്സ നടത്തിയയാൾ റിമാൻഡിൽ

മങ്കര: യോഗ്യതയില്ലാതെ മണ്ണൂരിൽ ചികിത്സ നടത്തിയ വൈദ്യനെ മങ്കര പൊലീസ് അറസ്​റ്റ്​ ചെയ്തു. മണ്ണൂർ കോഴിച്ചുണ്ട പുത്തൻവീട്ടിൽ കെ.എം. മുഹമ്മദലിയെയാണ് മങ്കര സി.ഐ ഹിദായത്തുല്ലയും സംഘവും അറസ്​റ്റ്​ ചെയ്തത്. പത്താം ക്ലാസ് യോഗ്യതപോലും ഇല്ലാതെ പാരമ്പര്യ വൈദ്യനെന്ന പേരിലാണ്​ ചികിത്സ നടത്തിയിരുന്നതെന്ന്​ ഡോക്ടർമാർ അറിയിച്ചു. ജില്ല ആയുർവേദ മെഡിക്കൽ ഓഫിസർക്ക് ലഭിച്ച പരാതിയിലാണ് നടപടി. നിരവധി ആയുർവേദ മരുന്നുകളും പിടികൂടി. കോവിഡ് പരിശോധനക്ക് ശേഷം പാലക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ്​ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.