ആൻറിജൻ: രണ്ടു​പേർക്ക്​ കോവിഡ്​

കല്ലടിക്കോട്: കുടുംബാരോഗ്യ കേന്ദ്രത്തിൽ ചൊവ്വാഴ്ച നടത്തിയ ആൻറിജൻ ടെസ്​റ്റിൽ കരിമ്പ പഞ്ചായത്തിലെ ആറ്, ഒമ്പത് വാർഡുകളിലെ ഓരോ വ്യക്തികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. നേരത്തേ റിപ്പോർട്ട് ചെയ്ത പോസിറ്റിവ് കേസുകളിലെ സമ്പർക്ക രോഗബാധിതരാണിവരെന്ന് മെഡിക്കൽ ഓഫിസർ ഡോ. ബോബി മാണി അറിയിച്ചു. ഒറ്റപ്പാലത്ത് രണ്ടുപേർക്ക് ഒറ്റപ്പാലം: താലൂക്ക് ആശുപത്രിയിൽ നടന്ന ആൻറിജൻ പരിശോധനയിൽ രണ്ടുപേർക്കുകൂടി കോവിഡ് കണ്ടെത്തി. അമ്പലപ്പാറ, കോതകുറുശ്ശി തരുവക്കോണം സ്വദേശികൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 37 പേരാണ് പരിശോധനക്ക് എത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.