കർശന സുരക്ഷയോടെ സേ പരീക്ഷ ഇന്ന്​ ആരംഭിക്കും

വളാഞ്ചേരി: കർശന കോവിഡ് സുരക്ഷയോടെ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി സേ പരീക്ഷകളും ഒന്നാംവർഷ തുല്യത ഇംപ്രൂവ്മൻെറ് പരീക്ഷകളും ഡി.എൽ.എഡ്, ഡി.എഡ്​ പരീക്ഷകളും ചൊവ്വാഴ്ച ആരംഭിക്കും. സെപ്റ്റംബർ 22 മുതൽ 26 വരെ വിവിധ കേന്ദ്രങ്ങളിലായാണ് പരീക്ഷകൾ നടത്തുന്നത്. ജീവനക്കാർ, പരീക്ഷ ഹാളുകൾ, ഫർണിച്ചറുകൾ, സ്കൂൾ പരിസരങ്ങൾ എന്നിവ ശുചിയാക്കുകയും അണുമുക്തമാക്കുകയും ചെയ്തു. പ്രധാന പ്രവേശന കവാടം വഴി മാത്രമേ വിദ്യാർഥികൾക്ക് പ്രവേശനമുള്ളൂ. സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ അണുമുക്തമാക്കാനും ഐ.ആർ തെർമോമീറ്റർ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിക്കാനും ആരോഗ്യ വകുപ്പി‍ൻെറ സഹകരണത്തോടെ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. അടുത്ത പരീക്ഷക്ക് മുമ്പ്​ ഹാൾ അണുനശീകരണം നടത്തും. കോവിഡ് പോസിറ്റിവായവർ, ക്വാറൻറീൻ വിഭാഗത്തിലുള്ളവർ, കണ്ടെയ്ൻമൻെറ് സോണിൽനിന്ന്​ വരുന്നവർ, ഏതെങ്കിലും തരത്തിലുള്ള പ്രാഥമിക രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നവർ എന്നിവർക്ക് പ്രത്യേക മുറികളിലാകും പരീക്ഷ. രക്ഷിതാക്കൾക്ക് സ്കൂൾ പരിസരത്ത് പ്രവേശനമില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.