തിരുനെല്ലായ് പാലത്തിന്​ ഭീഷണിയായി കുളവാഴ

പാലക്കാട്: തിരുനെല്ലായ് പാലത്തിനു സമീപം പുഴയിൽ അടിഞ്ഞുകൂടിയ കുളവാഴയും ചണ്ടിയും പാലത്തിന് ഭീക്ഷണിയാകുന്നു. പാലത്തിനു സമീപം ചെക്ക്​ഡാം ഉള്ളതിനാൽ ഇവിടെ വെള്ളത്തിന് അടിയൊഴുക്കില്ല. ഇതിനാൽ പായൽ, ചണ്ടി, കുളവാഴ തുടങ്ങിയവ ഇവിടെ വളരുന്നു. എന്നാൽ, പുഴയിൽ വെള്ളം ഉയർന്നാൽ ഇവ പാലത്തിൽ തങ്ങിനിന്ന് ഒഴുക്ക് തടസ്സപ്പെടുന്നുണ്ട്. ഇത്തരം സാഹചര്യമുണ്ടായ മുൻവർഷങ്ങളിൽ ഇവ യന്ത്രസഹായത്തോടെ ഭാഗികമായി നീക്കിയിരുന്നു. മാത്രമല്ല വേനൽക്കാലത്ത് വെള്ളം കുറയുന്ന സാഹചര്യത്തിൽ ഇവ അളിഞ്ഞ് വെള്ളത്തിൽ കലരുന്നതിനാൽ കുടിവെള്ളം മലിനമായിരുന്നു. തേങ്കുറുശ്ശി, കണ്ണാടി, കുഴൽമന്ദം തുടങ്ങിയ പഞ്ചായത്തുകളിലേക്കും നഗരസഭയുടെ ചിലയിടങ്ങളിലേക്കും ഇവിടെ നിന്നാണ് വാട്ടർ അതോററ്റി വെള്ളം പമ്പ് ചെയ്യുന്നത്. വർഷക്കാലത്ത് ചെക്ക്​ഡാമി​ൻെറ ഷട്ടർ നീക്കിയാൽ ശക്തമായ ഒഴുക്കിൽ ഇവ നശിച്ചുപോകും. മാത്രമല്ല അടിഞ്ഞുകൂടിയ ചളിയും മണ്ണും ഇല്ലതാക്കാനും കഴിയും. (പടം. PEW THRIUNELLAY. തിരുനെല്ലായ് പാലത്തിനു സമീപം പുഴയിൽ അടിഞ്ഞുകൂടിയ കുളവാഴയും ചണ്ടിയും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.