വാമനൻ അനുസ്മരണം

മണ്ണൂർ: സി.പി.എം മണ്ണൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സി.പി.എം നേതാവ് എം. നടത്തി. ലോക്കൽ സെക്രട്ടറി ടി.ആർ. ശശി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ്​ ഒ.വി. സ്വാമിനാഥൻ അധ്യക്ഷത വഹിച്ചു. വികസന രേഖ കത്തിച്ച് പ്രതിഷേധം ലെക്കിടി: ലെക്കിടി പേരൂർ പഞ്ചായത്തിലെ വികസന മുരടിപ്പിനെതിരെ ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി വികസനരേഖ കത്തിച്ച് പ്രതിഷേധിച്ചു. ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി പി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. കെ. സുബിൻ അധ്യക്ഷത വഹിച്ചു. -------------------------------------------------------------------------- മൂന്ന് റോഡുകൾക്ക് ഭരണാനുമതി മണ്ണൂർ: മണ്ണൂർ പഞ്ചായത്തിലെ മൂന്ന് പ്രധാന റോഡുകൾക്ക് ഭരണാനുമതി ലഭിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 25 ലക്ഷം രൂപയാണ് വകയിരുത്തിയത്. നാലാംവാർഡിലെ കമ്പനിപടി -ഇരപ്പിക്കൽ റോഡ് 600 മീറ്റർ കോൺക്രീറ്റ് ചെയ്യാൻ 25 ലക്ഷം രൂപയും ഞാറക്കോട് പള്ളി - കല്ലിങ്ങൽ -110 സബ് സ്​റ്റേഷൻ റോഡിന് 25 ലക്ഷവും അനുവദിച്ചു. ------------------------------------------------- ഉമ്മൻചാണ്ടി വാർഷികം മങ്കര: മങ്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും പരിസ്ഥിതി പ്രവർത്തകരും ചേർന്ന് പാതയോരത്ത് 50 തണൽ മരങ്ങൾ നട്ടു. പരിസ്ഥിതി പ്രവർത്തകരായ കല്ലൂർ ബാലൻ, എം.എൻ. ഗോകുൽദാസ്, അച്യുതൻകുട്ടി, രമേശ് കല്ലൂർ, ശംസുദ്ദീൻ മങ്കര, സി. വിനയൻ, കെ.കെ.എ. റഹിമാൻ എന്നിവർ നേതൃത്വം നൽകി. ചിത്രം pew mankara cong നിയമസഭ അമ്പതാണ്ട് തികച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കുള്ള ആദരസൂചകമായി മങ്കരയിൽ കോൺഗ്രസ് പ്രവർത്തകർ തണൽമരങ്ങൾ നടുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.