pew9 കൂറ്റനാട്: തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ചതിൽ നാഗലശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സത്യഗ്രഹസമരം നടത്തി. വി.ടി. ബൽറാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെംബർ ഇന്ദിര അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് രവി മാരാത്ത്, ബ്ലോക്ക് പ്രസിഡൻറ് ബാലകൃഷ്ണൻ, ഡി.സി.സി ജനറൽ സെക്രട്ടറി പി. ബാലൻ തുടങ്ങിയവർ സംസാരിച്ചു. കപ്പൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി കപ്പൂർ പഞ്ചായത്ത് ഓഫിസിന് മുന്നിൽ സത്യഗ്രഹം നടത്തി. മഹിള കോൺഗ്രസ് ജില്ല വൈസ് പ്രസിഡൻറ് വി.പി. ഫാത്തിമ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് പി. രാജീവിൻെറ അധ്യക്ഷത വഹിച്ചു. ആലത്തൂർ: കോൺഗ്രസ് അംഗങ്ങൾ പഞ്ചായത്ത് ഓഫിസിൻെറ മുന്നിൽ സത്യഗ്രഹം നടത്തി. കെ.പി.സി.സി അംഗം കെ. ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് എൻ. രവി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറിമാരായ കെ. ചാത്തൻ, യു. അംബുജാക്ഷൻ, മറ്റു നേതാക്കളായ കണ്ണൻ കാവശ്ശേരി, കെ. ആദംകുട്ടി, യൂത്ത് കോൺഗ്രസ് പ്രസിഡൻറ് പി. ശിവാനന്ദൻ, പഞ്ചായത്ത് അംഗങ്ങളായ ഉണ്ണികൃഷ്ണൻ, എ. അഷാദ്, ബാബു, ശാന്ത മുത്തു, ശാന്ത ശിവൻ, വാർഡ് പ്രസിഡൻറുമാർ എന്നിവരെല്ലാം സംസാരിച്ചു. pew14 belram mla കോണ്‍ഗ്രസ് കൂറ്റനാട് നടത്തിയ സത്യഗ്രഹം വി.ടി. ബല്‍റാം എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു നെന്മാറ ഗ്രാമപഞ്ചായത്ത് ഓഫിസ് അടച്ചു നെന്മാറ: പഞ്ചായത്ത് അംഗത്തിനും വാഹനത്തിലെ ഡ്രൈവർക്കും കോവിഡ് സ്ഥിരീകരിച്ചതോടെ പഞ്ചായത്ത് ഓഫിസ് അടച്ചു. ഇതോടെ പഞ്ചായത്തിലെ ജീവനക്കാരും അംഗങ്ങളും നിരീക്ഷണത്തിലായി. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ടൗണിൻെറ ഒരുഭാഗം നേരത്തേതന്നെ കണ്ടെയ്ൻമൻെറ് സോണായി പ്രഖ്യാപിച്ചിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.