Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightതദ്ദേശ സ്ഥാപനങ്ങളുടെ...

തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ചതിൽ കോണ്‍ഗ്രസ് പ്രതിഷേധം

text_fields
bookmark_border
pew9 കൂറ്റനാട്​: തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ചതിൽ നാഗലശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സത്യഗ്രഹസമരം നടത്തി. വി.ടി. ബൽറാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെംബർ ഇന്ദിര അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ്​ രവി മാരാത്ത്, ബ്ലോക്ക് പ്രസിഡൻറ്​ ബാലകൃഷ്​ണൻ, ഡി.സി.സി ജനറൽ സെക്രട്ടറി പി. ബാലൻ തുടങ്ങിയവർ സംസാരിച്ചു. കപ്പൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി കപ്പൂർ പഞ്ചായത്ത് ഓഫിസിന് മുന്നിൽ സത്യഗ്രഹം നടത്തി. മഹിള കോൺഗ്രസ് ജില്ല വൈസ് പ്രസിഡൻറ്​ വി.പി. ഫാത്തിമ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ്​ പി. രാജീവി​ൻെറ അധ്യക്ഷത വഹിച്ചു. ആലത്തൂർ: കോൺഗ്രസ് അംഗങ്ങൾ പഞ്ചായത്ത്‌ ഓഫിസി​ൻെറ മുന്നിൽ സത്യഗ്രഹം നടത്തി. കെ.പി.സി.സി അംഗം കെ. ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ്​ എൻ. രവി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറിമാരായ കെ. ചാത്തൻ, യു. അംബുജാക്ഷൻ, മറ്റു നേതാക്കളായ കണ്ണൻ കാവശ്ശേരി, കെ. ആദംകുട്ടി, യൂത്ത്​ കോൺഗ്രസ്​ പ്രസിഡൻറ്​ പി. ശിവാനന്ദൻ, പഞ്ചായത്ത്‌ അംഗങ്ങളായ ഉണ്ണികൃഷ്ണൻ, എ. അഷാദ്, ബാബു, ശാന്ത മുത്തു, ശാന്ത ശിവൻ, വാർഡ് പ്രസിഡൻറു​മാർ എന്നിവരെല്ലാം സംസാരിച്ചു. pew14 belram mla കോണ്‍ഗ്രസ് കൂറ്റനാട് നടത്തിയ സത്യഗ്രഹം വി.ടി. ബല്‍റാം എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു നെന്മാറ ഗ്രാമപഞ്ചായത്ത്​ ഓഫിസ് അടച്ചു നെന്മാറ: പഞ്ചായത്ത്​ അംഗത്തിനും വാഹനത്തിലെ ഡ്രൈവർക്കും കോവിഡ് സ്ഥിരീകരിച്ചതോടെ പഞ്ചായത്ത്​ ഓഫിസ് അടച്ചു. ഇതോടെ പഞ്ചായത്തിലെ ജീവനക്കാരും അംഗങ്ങളും നിരീക്ഷണത്തിലായി. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ടൗണിൻെറ ഒരുഭാഗം നേരത്തേതന്നെ കണ്ടെയ്ൻമൻെറ് സോണായി പ്രഖ്യാപിച്ചിരുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story